കോട്ടയം: നേതാക്കൾ കൂട്ടത്തോടെ കൂടൊഴിയുന്ന കോണ്‍ഗ്രസിനെ ട്രോളി മന്ത്രി എം.എം. മണി. പാർട്ടി വിട്ട് ഓഫീസ് പൂട്ടി പോകുന്നവർ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്നാണ് വൈദ്യുത മന്ത്രി ആവശ്യപ്പെട്ടത്.
അവസാനം പോകുന്നവരോടുള്ള അഭ്യർഥനയെന്നു പറഞ്ഞാണ് മന്ത്രി കുറിപ്പെഴുതിയിരിക്കുന്നത്. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് എന്ന് മണിയുടെ പോസ്റ്റിൽ പറയുന്നു. സേവ് ഇലക്ട്രിസ്റ്റി എന്ന ഹാഷ്ടാഗോടെയാണ് മന്ത്രിയുടെ കുറിപ്പ്.
കോണ്‍ഗ്രസ് വക്താവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് നിമിഷങ്ങൾക്കുള്ളിൽ വൈറലായി. പോസ്റ്റിന് അനുകൂലമായും എതിർത്തും നിരവധി പേരാണ് കമന്റുമായി എത്തിയത്.