ഇടുക്കി: കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ ജീവനൊടുക്കിയ നിക്ഷേപകനെ അധിക്ഷേപിച്ച് എം.എം മണി എംഎൽഎ. സാബുവിന് മാനസിക പ്രശ്നമുണ്ടായിരുന്നോ എന്ന് പരിശോധിക്കണം. വിവാദ പ്രസ്താവനയുമായി മണിയുടെ പരാമർശം.
കട്ടപ്പനയിൽ സംഘടിപ്പിച്ച വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എം മണി. സാബുവിന് മാനസിക പ്രശ്നമുണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്ന് മണി പറഞ്ഞു.
സാബുവിന്റെ മരണത്തിൽ വി.ആർ.സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്വമില്ല. വഴിയെ പോകുന്ന വയ്യാവേലി സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്ക്കരുത്. ഇതൊന്നും പറഞ്ഞ് വിരട്ടാൻ നോക്കേണ്ട. സാബുവിന്റെ കുടുംബത്തോട് സഹാനുഭൂതിയുണ്ടെന്നും മണി കൂട്ടിച്ചേർത്തു.
സിപിഎം നിയന്ത്രണത്തിലുള്ള കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോർപറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് സാബു ജീവനൊടുക്കിയത്. സാബുവിനെ ബാങ്ക് മുൻ പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു.