തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍കിട ജലവൈദ്യുതി പദ്ധതികള്‍ക്ക് ഇനി സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി മന്ത്രി എം.എം. മണി. അതിരപ്പിള്ളി ഉള്‍പ്പടെ എല്ലാ പദ്ധതികള്‍ക്കെതിരെയും എതിര്‍പ്പുയരുന്നുണ്ട്.
ഈ പശ്ചാത്തലത്തില്‍ സൗരോര്‍ജമാണ് ഏക പരിഹാരമെന്നും മൂന്നുവര്‍ഷത്തിനുള്ളില്‍ സൗരോര്‍ജം വഴി ആയിരം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഒരു സെമിനാറിൽ പങ്കെടുത്ത് സംസാരിക്കവേയാണ് മന്ത്രി തന്‍റെ മുൻനിലപാടുകൾ തിരുത്തിയത്.
നേരത്തെ, അതിപ്പള്ളി പദ്ധതിയുടെ പേരിൽ മന്ത്രിയും മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നിരുന്നു. പദ്ധതി സംബന്ധിച്ച് സമവായത്തിലെത്തുമെന്നും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചപ്പോഴൊക്കെ പദ്ധതി പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുമെന്നും ഏതുവിധേനയും അതിനെ എതിർക്കുമെന്നുമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിലപാട്.