തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുടെ ചെലവ് നൽകേണ്ട ബാധ്യത സിപിഎമ്മിനില്ലെന്ന് മന്ത്രി എം.എം മണി.
യാത്രയുടെ പണം നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞ അഞ്ചു വർഷം ഡൽഹിക്കുപോയതിന്റെ ചെലവുകൾ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുടെ ചെലവ് പാർട്ടി നൽകേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല.
മുഖ്യമന്ത്രി നടത്തിയത് ഔദ്യോഗിക യാത്രയാണ്. യാത്രയ്ക്കു ചെലവായ പണം പൊതുഭരണവകുപ്പിന്റെ ഫണ്ടിൽനിന്നെടുക്കാൻ തീരുമാനിച്ചതായും മന്ത്രി എ.കെ. ബാലൻ പറഞ്ഞു.