തിരുവനന്തപുരം: മഴക്കെടുതി സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴിയും മറ്റും വ്യാജവാര്‍ത്തകളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഡിജിപി പറഞ്ഞു.
പുതുതായി പാസിംഗ് ഔട്ട് കഴിഞ്ഞ വനിതാ കമാന്‍ഡോകളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്നു ഡിജിപി അറിയിച്ചു. സ്റ്റേറ്റ് പോലീസ് മോണിറ്ററിങ് റൂം കണ്ട്രോള് റൂമായി മാറ്റി സുരക്ഷാനടപടികൾക്ക് ഏകോപനം നൽകും.
ജില്ലാ പോലീസ് മേധാവികൾ ജില്ലാ ഭരണകൂടങ്ങളുമായി നിരന്തര സന്പർക്കത്തിലാണ്. മഴയുടെ തീവ്രത കൂടിയ മേഖലകളിൽ രാത്രിസമയത്തും പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടി നിർവഹിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഐ ആര് ബറ്റാലിയൻ പൂർണമായും സുരക്ഷാ നടപടികളിൽ മുഴുകിയിരിക്കുകയാണ്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കോസ്റ്റല്‍ പോലീസും സഹകരിച്ച് പൊതുജനങ്ങൾക്ക് അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള മുന്നറിയിപ്പുകൾ നൽകാനുള്ള സംവിധാനങ്ങൾ തയ്യാറാക്കാൻ നിർദേശിച്ചിട്ടുണെന്നും ഡിജിപി പറഞ്ഞു.