കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം. എം. ലോറന്‍സിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ നാടകീയ സംഭവ വികാസങ്ങൾ.
പിതാവിന്റ മൃതദേഹം മെഡിക്കൽ കോളജിനു മെഡിക്കല്‍ കോളജിന് വിട്ടുനല്‍കരുതെന്നും അദ്ദേഹത്തിന്റെ ഭൗതിക ശരീരം പള്ളിയില്‍ അടക്കം ചെയ്യണമെന്നും പറഞ്ഞ് മകൾ ആശ പ്രതിഷേധവുമായി എത്തി. മൃതശരീരം കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും സിപിഎം മൂർദാബാദ് എന്നും വിളിച്ച് ആശ മൃതശരീരത്തിൽ കെട്ടിപ്പിടച്ച് കിടന്നു.
ലോറൻസിനെ തന്റെ അമ്മ ബേബിയെ സംസ്കരിച്ചിരിക്കുന്ന കലൂർ കത്രിക്കടവ് സെന്റ് ഫ്രാൻസിസ് പള്ളിയിൽ തന്നെ സംസ്കരിക്കണമെന്നാണ് ആശയുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ ലോറന്‍സിന്റെ മറ്റൊരു മകൾ സുജാത അടക്കമുള്ള ബന്ധുക്കളടക്കൾ ഇവർക്കരികിലെത്തുകയും ചെയ്തു.
സിപിഎം തന്റെ പിതാവിനെ പാർട്ടിയുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും ആശ ആരോപിച്ചു. അതേസമയം സംഭവത്തിൽ പ്രതികരണവുമായി മകൻ സജീവൻ രംഗത്തെത്തി. പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചന ഉണ്ടെന്ന് സജീവന് ആരോപിച്ചു.