ഇടുക്കി: ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ എംപിയുമായ ഡീന്‍ കുര്യാക്കോസിനെയും മുന്‍ എംപി പി.ജെ. കുര്യനെയും വ്യക്തിപരമായി അധിക്ഷേപിച്ച് സിപിഎം നേതാവ് എം.എം. മണി.
ഡീന്‍ കുര്യക്കോസ് ഷണ്ഡനാണെന്നും “ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു’ എന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോള്‍ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു മണിയുടെ പരിഹാസം.
ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാല്‍ അനുഭവിക്കും. കെട്ടിവച്ച കാശ് പോലും ഡീന്‍ കൊടുക്കരുതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. ഇടുക്കി തൂക്കുപാലത്ത് അനീഷ് രാജന് അനുസ്മരണ സമ്മേളനത്തിലായിരുന്നു മണിയുടെ വിവാദപ്രസംഗം.
കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യൻ പെണ്ണ് പിടിയനാണെന്നും മണി അധിക്ഷേപിച്ചു. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരെന്നും ആകെയുള്ള സ്വദേശി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ആരെയും വ്യക്തിപരമായി അധിക്ഷേപിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം കാറ്റില്‍ പറത്തിയായിരുന്നു മണിയുടെ തൂക്കുപാലം പ്രസംഗം. 2012 മേയ് 25ന് മണക്കാട് നടന്ന ഒരു പൊതുയോഗത്തില്‍ മണി നടത്തിയ “വണ്‍ ടൂ ത്രീ’ പ്രസംഗമടക്കം നിരവധി സംഭവങ്ങള്‍ മുമ്പും വിവാദമായിരുന്നു.