കട്ടപ്പന: അയോധ്യ കോടതി വിധിക്കെതിരേ രൂക്ഷ വിമർശനവുമായി മന്ത്രി എം.എം.മണി. കാര്യം തുറന്നു പറയാതെ ശവത്തെപ്പോലെ ജീവിച്ചിരുന്നിട്ടു കാര്യമില്ല- മന്ത്രി എം.എം. മണി. എംഇഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധി സ്മൃതി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
“ശബരിമല വിധി വന്നപ്പോഴും ഞങ്ങൾ പെട്ടുപോയി. സ്ത്രീക്കും പുരുഷനും തുല്യത വേണ്ടെന്നു പറഞ്ഞാൽ പാർട്ടി പിരിച്ചുവിടേണ്ടി വരുമായിരുന്നു. ശബരിമലയിൽ പണ്ടു സ്ത്രീകൾ കയറിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ മുൻപ് ജസ്റ്റീസ് പരിപൂർണൻ വിധി പറഞ്ഞപ്പോൾ അദ്ദേഹം സ്വാമിഭക്തനായതിനാൽ ഭരണഘടനയൊന്നും നോക്കിയില്ല.
10 മുതൽ 50 വയസു വരെയുള്ള സ്ത്രീകൾ പോകേണ്ടെന്നു പറയുകയായിരുന്നു. അന്നത്തെ നായനാർ സർക്കാർ അതിൽ അപ്പീലിനൊന്നും പോയില്ല. ഇപ്പോൾ കൊടുത്ത പെറ്റീഷൻ അനുസരിച്ചു പ്രാഥമികമായി സ്റ്റേ ചെയ്യാമായിരുന്നില്ലേയെന്നും നടപ്പാക്കാൻ വരട്ടെ എന്നെങ്കിലും പറയാമായിരുന്നില്ലെയെന്നും മണി ചോദിച്ചു.