എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ. എന്തു സംഭവിച്ചാലും നേരിടുക മാത്രമാണ് വഴി.
അഞ്ചു വര്‍ഷം മുന്‍പ് ഭാര്യ അഞ്ജനയുടെ വിയോഗം സംഭവിച്ചപ്പോള്‍ നേരിട്ടതും അങ്ങനെതന്നെയായിരുന്നു.
മകള്‍ ഗൗരി ഇപ്പോള്‍ കമ്പ്യൂട്ടര്‍ എൻജിനിയറിംഗ് അവസാന വര്‍ഷം ആണ്. മകന് ഗൗരവ് ഏഴാം ക്ലാസില്‍ പഠിക്കുന്നു.
തിരുവനന്തപുരത്തെ എന്റെ വീട്ടില്‍ എന്റെയും അഞ്ജനയുടേയും അമ്മമാർക്കൊപ്പവും അനുജത്തിക്കും മക്കൾക്കുമൊപ്പമാണ് മക്കൾ വളരുന്നത്.
ഞങ്ങള്‍ എല്ലാവരും കൂട്ടുകുടുംബമായാണ് താമസിക്കുന്നത്. –മുരളി ഗോപി