ചീമേനി: അധികൃതരുടെ ആസൂത്രണമില്ലായ്മ മൂലം എംഎന്‍ ചാല് കോളനി നിവാസികള്‍ക്ക് ദുരിതയാത്ര. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ പതിനാറാംവാര്ഡിലാണ് അധികൃതർ നാട്ടുകാരെ വെട്ടിലാക്കിയിട്ടുള്ളത്. കോണ്‍ക്രീറ്റ് റോഡ് നിര്‍മിക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പ് പൊളിച്ച് നീക്കിയ നടവഴിയെ നോക്കി പ്രദേശത്തുകാർ ഇപ്പോൾ നെടുവീര്‍പ്പിടുകയാണ്.
പ്രായമായവരും വിദ്യാര്ത്ഥികളുമടക്കംനിരവധിയാളുകള് ദിവസേന നടന്നു പോയിരുന്ന റോഡിപ്പോള്‍ വെള്ളം കുത്തിയൊലിച്ചതോടെ ഉരുള്‍പൊട്ടിയ മലയിടുക്ക് പോലെയാണ്. കഴിഞ്ഞ മാര്‍ച്ച് മാസത്തിന് ശേഷമാണ് ഈ അവസ്ഥയിയിലായത്. മുഴക്കോം അരയാലിന്‍കീഴില്‍ റോഡില്‍ നിന്നും വലിയപൊയില്‍ ഭാഗത്തേക്കുള്ള എളുപ്പവഴി കൂടിയാണ് ഇത്.
വലിയപൊയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍, ക്ലായിക്കോട് വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേക്കെത്താന്‍ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്നതും ഈ വഴി തന്നെയായിരുന്നു. 90 മീറ്ററോളം നീളത്തിലുള്ള ഈ ഭാഗത്തിന് ശേഷം റോഡ് ടാറിങ്ങ് നടത്തിയിട്ടുണ്ട്. ഈ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കാന്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് 5ലക്ഷം രൂപ അനുവദിച്ചതോടെയാണ് നടവഴി പൊളിച്ച്നീക്കി റോഡാക്കിയത്.
എന്നാല്‍ കുത്തനെയുള്ള കയറ്റമുള്ളത് കൊണ്ട് കോണ്‍ക്രീറ്റ് മാറ്റി ടാറിങ് നടത്താന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. മഴക്കാലത്തിന് മുന്‍പ് റോഡ് പണി അവസാനിക്കുമെന്നായിരുന്നു നാട്ടുകാര്‍ക്ക് ലഭ്യമായ വിവരം. എന്നാല്‍ മണ്ണുമാന്തി യന്ത്രം എത്തി മണ്ണ് ഇളക്കി മറിച്ചതല്ലാതെ മറ്റൊരു പണിയും തുടങ്ങിയിട്ട് പോലുമില്ല.