കൊയിലാണ്ടി: പോക്സോ കേസില്‍ ഒളിവില്‍ പോയ സിപിഎം.പുളിയഞ്ചേരി. മുന്‍ ബ്രാഞ്ച് സെക്രട്ടറി വലിയാട്ടില്‍ സുരേഷ് കീഴടങ്ങി.
ഇന്നലെ വൈകീട്ടാണ് ഇയാള്‍ കീഴടങ്ങിയത്. ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
എന്നാല്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കുന്നതില്‍ വിമുഖത കാണിച്ചതായി പരാതിയുണ്ട് ഇതേത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
എന്നാല്‍ കീഴടങ്ങിയ വിവരവും, റിമാന്‍ഡു ചെയ്ത വിവരവും കൊയിലാണ്ടി പോലീസ് പുറത്തുവിട്ടിരുന്നില്ല.
ഇക്കഴിഞ്ഞ ബ്രാഞ്ച് സമ്മേളനത്തിലാണ് സെക്രട്ടറിയായി സുരേഷ് തെരഞ്ഞെടുത്തത്.വിവാദമായപ്പോള്‍ മാറ്റി നിര്‍ത്തുകയായിരുന്നു.