കോവിഡ് നിമിത്തമാണല്ലൊ ആളുകള്‍ വ്യാപകമായി മാസ്ക് ഉപയോഗം തുടങ്ങിയത്. ഇടയ്ക്കൊന്ന് കുറഞ്ഞെങ്കിലും വീണ്ടും ഈ മഹാമാരി എത്താന്‍ തുടങ്ങിയതോടെ ലോകം മുഴുവന്‍ ജാഗ്രതയിലാണ്.
ചില രാജ്യങ്ങളില്‍ മാസ്കുകള്‍ ഒഴിവാക്കിയിരുന്നെങ്കിലും സുരക്ഷയെ മുന്‍കരുതി ആളുകള്‍ വീണ്ടും മാസ്ക് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ മാസ്ക്കുമായി ബന്ധപ്പെട്ടൊരു ചിത്രമാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
മുഖം മുഴുവന്‍ മറച്ച് കൊണ്ടുള്ള മാസ്ക് ധരിച്ച് യാത്ര ചെയ്യുന്ന ഒരു കൊച്ചുകുഞ്ഞിന്റെ വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നത്.
ജൂലൈ ഒന്നിന് ന്യൂസിലന്‍ഡിലെ ഓക്ലന്ഡില് നിന്നും വെല്ലിംഗ്ടണിലേക്കുള്ള എയര്‍ ന്യൂസിലന്‍ഡ് വിമാനത്തിലാണ് സംഭവം നടന്നത്.
വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഒരു ചെറിയകുട്ടി മുഖം മുഴുവന്‍ മറച്ചിരിക്കുന്ന മാസ്ക് ധരിച്ചിരുന്നു. കുട്ടിയുടെ കണ്ണിന്റെ ഭാഗത്ത് മാത്രം രണ്ട് ദ്വാരങ്ങള്‍ ഇട്ടിട്ടുണ്ട്.
ജാന്ഡ്രേ ഒപ്പര്‍മാന്‍ എന്നയാള്‍ ഇതിന്റെ ചിത്രം പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവെച്ചു. നിമിഷനേരത്തിനുള്ളില്‍ ചിത്രം വൈറലായി.
എന്നാല്‍ ചിത്രത്തെ പ്രതികൂലിച്ച് നിരവധിയാളുകള്‍ രംഗത്തെത്തി. കുട്ടിയുടെ മാതാപിതാക്കളുടെ ഉത്തരവാദിത്വമില്ലായ്മയെ ചിലര്‍ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
പക്ഷെ മറ്റു ചിലര്‍ക്കിത് രസകരമായ ഒരു ചിത്രമായിട്ടാണ് തോന്നിയത്. ഏതായാലും കുഞ്ഞിന് ആ മാസ്ക് ഇഷ്ടപ്പെട്ടിരുന്നു എന്നാണ് ജാന്ഡ്രേയുടെ അഭിപ്രായം.
ആ കുഞ്ഞിന്റെ കളിചിരികള്‍ക്ക് അത്തരമൊരു മാസ്ക് ഒട്ടും തടസമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.