കണ്ണൂർ: പ്രണയം നടിച്ച് ഭർതൃമതിയായ അറുപതുകാരിയിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു.
ദിനേശൻ എന്നയാൾക്കെതിരെയാണ് അറുപതുകാരിയുടെ പരാതിയിൽ കേസെടുത്തത്.
മൂന്നു കോടി നാല്പത്തിയഞ്ച് ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. ഭർതൃമതിയും യുവാവും തമ്മിൽ ഏറെ നാളുകളായി പ്രണയത്തിലായിരുന്നു.
ഇതിനിടയിൽ ഭർതൃമതിയുടെ നഗ്നചിത്രം യുവാവ് പകർത്തുകയും ചെയ്തു.
പണം തന്നില്ലെങ്കിൽ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തി. പല തവണയായി പണം നൽകി.
എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ടതോടെ നൽകില്ലെന്ന് അറിയിക്കുകയായിരുന്നു. പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.