സൈപ്രസില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഡെര്ബഷൈറില് നിന്നുള്ള ആ കൗമാരക്കാരി.
പക്ഷേ, അവള്‍ക്ക് ആ അവധിക്കാലം സമ്മാനിച്ചത് ക്രൂരമായ പീഡനവും വേദനകളും മാത്രമായിരുന്നു.സൈപ്രസിലെ അയ്യ നാപയില്വെച്ച് 12 പേരാണ് അവളെ പീഡിപ്പിച്ച് മൃതപ്രായയാക്കിയത്.
കഥയാണെന്ന്
തനിക്കുണ്ടായി ദുരനുഭവത്തിനെതിരെ അവള് കേസ് കൊടുത്തു. കോടതയില്‍ തനിക്കേറ്റ പീഡനങ്ങള്‍ അവള് വിവരിച്ചു.
അങ്ങനെ കേസിന്റെ തുടക്കത്തില്‍ പ്രതികളെയൊക്കെ അറസ്റ്റ് ചെയ്തു. പക്ഷേ, അതിന് അധികം ആയുസുണ്ടായിരുന്നില്ല.
രാഷ്ട്രീയ സമ്മര്‍ദ്ദത്തിനൊടുവില്‍ പ്രതികളെ പോലീസുകാര്‍ വിട്ടയച്ചു. പെണ്‍കുട്ടി മെനഞ്ഞുണ്ടാക്കിയ കഥയാണെന്നു കൂടി പറഞ്ഞു.
ജയില്‍ ശിക്ഷ
ഒടുവില്‍ പെണ്‍കുട്ടിക്ക് നാല് മാസം ജയില്‍ ശിക്ഷയും വിധിച്ചു.ഒരുമാസം കസ്റ്റഡിയില്വെച്ചതിനുശേഷമാണ് പെണ്‍കുട്ടിക്ക് ജാമ്യം പോലും അനുവദിച്ചത്.
റിമാന്‍ഡ് കാലാളവില്‍ പെണ്‍കുട്ടിക്ക് ക്രൂരമായ പീഡനങ്ങളാണ് ഏല്ക്കേണ്ടിവന്നതെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന് പറഞ്ഞു. മാനുഷിക പരിഗണന നല്‍കാതെയായിരുന്നു ചോദ്യം ചെയ്യല്‍.
വിവര്‍ത്തനം ചെയ്യാന്‍ ഒരാളെ നല്‍കിയില്ല, കുടിക്കാന്‍ വെള്ളംമോ, ഉറങ്ങാനനുവദിക്കുകയോ ചെയ്യാതെയായിരുന്നു ചോദ്യം ചെയ്യല്‍.
നിര്‍ബന്ധിച്ച് കുറ്റം എല്പ്പിക്കല്
വസ്തുതവിരുദ്ധമായ കാര്യങ്ങള്‍ പോലീസുകാര്‍ തന്നെ എഴുതി. പെണ്‍കുട്ടിയെക്കൊണ്ട് നിര്‍ബന്ധമായി മൊഴിയില്‍ ഒപ്പിടിക്കുകയായിരുന്നു.
അതിലെ കാര്യങ്ങള്‍ തെറ്റാണെന്നറിഞ്ഞതോടെ അത് പിന്‍വലിക്കാന്‍ പെണ്‍കുട്ടി ശ്രമിച്ചെങ്കിലും വൈകിപ്പോയെന്നായിരുന്നു ലഭിച്ച മറുപടി.
കാരണം അവള്‍ക്കെതിരെ പോലീസ് കുറ്റപത്രം തയ്യാറാക്കിയിരുന്നു.എന്തായാലും പെണ്‍കുട്ടി തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ നികോസയിലെ ഉന്നത കോടതിയെ സമീപിച്ച് അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ്