വിതുര : ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
എറണാകുളം നോർത്ത് പറവൂർ നന്ദികുളങ്ങര സ്വദേശി ജോയ്സൺ (21) നെയാണ് വിതുര പോലീസ് അറസ്റ്റു ചെയ്തത്.
ആറുമാസം മുമ്പ് സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് പീഡിപ്പിച്ചിരുന്നു.
തുടർന്ന് സ്കൂൾ പരിസരത്ത് സംശയാസ്പദമായി കണ്ട യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടിയെ കാണാനെത്തിയതാണെന്ന വിവരം ലഭിച്ചു.
പെൺകുട്ടിയുടെ മൊഴിയിൽ നിന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, എസ്ഐ എസ്. എൽ .സുധീഷ്, സാജു, പ്രദീപ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.