നൂഹ്: ഹരിയാനയിലെ കർണാലിൽ കർഷകർക്കെതിരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരേ രൂക്ഷ വിമർശനവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്.
മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ഹരിയാന സർക്കാരിനെ താലിബാനുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു രാകേഷ് ടികായത്തിന്റെ വിമർശനം.
“കർണാൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (എസ്ഡിഎം) ആയുഷ് സിൻഹയിൽ രാജ്യത്തെ താലിബാൻ സംഘം തങ്ങളുടെ ആദ്യ കമാൻഡറെ കണ്ടെത്തി.
കർഷകരുടെ തലതല്ലിപ്പൊളിക്കുന്ന അവരുടെ കമാൻഡർമാർ രാജ്യം മുഴുവനുമുണ്ട്. ഇവരെ തിരിച്ചറിയണം. ഇങ്ങനെയുള്ളവരെ ഉടൻ തന്നെ നക്സൽ മേഖലയിലേക്കാണ് അയക്കേണ്ടത്’- രാകേഷ് ടികായത്ത് പറഞ്ഞു.