വൈക്കം: വീട്ടിൽ തനിച്ചായിരുന്ന പെണ്‍കുട്ടിയെ ശാരീരികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ പെണ്‍കുട്ടിയുടെ ബന്ധുവായ 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
വൈക്കം ഉദയനാപുര ത്തുള്ള പ്ലസ് വണ്‍ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ബന്ധുക്കളുടെ പരാതിയിലാണ് ഉദയംപേരൂർ സ്വദേശിയായ ശ്യാം (19) നെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം മാതാപിതാക്കൾ പെണ്‍കുട്ടിയെ കുടുംബവീട്ടിലാക്കിയിട്ടു പണിക്കു പോയപ്പോൾ യുവാവ് എത്തി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു പെണ്‍കുട്ടിയുടെ വീട്ടിലെത്തിക്കുകയായിരുന്നെന്നു പരാതിയിൽ പറയുന്നു.
പെണ്‍കുട്ടിയുടെ പിതാവ് വീട്ടിൽ യാദൃച്ഛികമായെത്തിയപ്പോൾ പെണ്‍കുട്ടിക്കൊപ്പം യുവാവിനെ കണ്ടു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.