കുവൈറ്റ് സിറ്റി: പോലീസ് വാഹനത്തിൽ നിന്ന് തന്റെ കൂട്ടുകാരനെ രക്ഷപ്പെടുത്താൻ ശ്രമിച്ച നേപ്പാളി യുവതിയെ പോലീസ് പിടികൂടി.
കന്പനിയിൽ നിന്ന് ശന്പളം നൽകണമെന്ന് ആവശ്യപ്പെട്ട് തടിച്ചുകൂടിയ ജനക്കൂട്ടത്തെ സുരക്ഷാ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്നതിനിടെ പോലീസ് വാഹനത്തിന്റെ വാതിൽ തുറന്ന് കൊടുത്ത് തന്റെ കൂട്ടുകാരനെ രക്ഷപ്പെടുത്താൻ യുവതി ശ്രമിക്കുകയായിരുന്നു.
ഓടി രക്ഷപ്പെട്ടയാളും യുവതിയും പിടിയിലായതായി പോലീസ് അറിയിച്ചു. നിയമലംഘനം ആരോപിച്ച് ഇരുവരെയും നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.