ഗയാ: ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധം ഉയരുന്നതിനിടെ ബിഹാറിലും സമാന സംഭവം.
ഗയാ ജില്ലയിൽ കൂട്ടബലാത്സംഗത്തിനരയായ ദളിത് പെണ്‍കുട്ടി ജീവനൊടുക്കി. നാല് പേർ ചേർന്നാണ് ഈ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു.
മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കൾ മൂന്ന് യുവാക്കളുടെ പേര് സഹിതമാണ് പോലീസിൽ പരാതി നൽകിയത്. നാലാമനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഗയാ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിൽ ദളിത് പെണ്‍കുട്ടിയുടെ മരണം പ്രതിപക്ഷം സർക്കാരിനെതിരേ ആയുധമാക്കുകയാണ്.
നിതീഷ് കുമാർ സർക്കാരിന്റെ കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ആർജെഡിയും കോണ്‍ഗ്രസും ആരോപിച്ചു.