ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ 36 മലയാളികൾ കുടുങ്ങിക്കിടക്കുന്നുവെന്ന് നോർക്കയ്ക്ക് വിവരം. ഇവരിൽ പലരും നോർക്കയുമായി ബന്ധപ്പെട്ട് സഹായം തേടിയിട്ടുണ്ട്.
മലയാളികളെ സംബന്ധിച്ചുള്ള വിവരങ്ങൾ തിരക്കുകയാണെന്നും വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നോർക്ക അറിയിച്ചിട്ടുണ്ട്.
വിവിധ കമ്പനികൾക്കായി പ്രവർത്തിക്കുന്നവരാണ് അഫ്ഗാനിൽ കുടുങ്ങിയ മലയാളികൾ. നിലവിൽ ഇവരെല്ലാം സുരക്ഷിതരാണെങ്കിലും താലിബാൻ ഭരണം തുടങ്ങുന്നതോടെ എന്താകുമെന്ന ആശങ്കയുണ്ട്.
അതിനാലാണ് നാട്ടിലേക്ക് മടങ്ങാൻ ഇവർ ആഗ്രഹിക്കുന്നത്. കാബുളിലെ ഇന്ത്യൻ എംബസി അടച്ചുപൂട്ടിയതും ഇവർക്ക് ആശങ്കയേറ്റി.
ഇന്ന് രാവിലെയാണ് എംബസി അടച്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വ്യോമസേന വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചത്.
ഏകദേശം 120 ഓളം പേർ അടങ്ങുന്ന സംഘമാണ് എത്തിയത്. ഇവരെ കേന്ദ്ര സർക്കാർ വൃത്തങ്ങൾ സ്വീകരിച്ചു.