കൂത്താട്ടുകുളം: സ്വന്തം ചരമവാർത്ത പത്ര ഓഫീസിൽ നൽകിയയാളെ പോലീസ് തെരയുന്നു.
രാമപുരം കവലയിലെ പത്ര ഓഫീസിലെ ബ്ലോക്സിൽ തന്റെ ഫോട്ടോ അടങ്ങിയ കവർ നിക്ഷേപിച്ചശേഷം ഓഫീസിലേക്കു ഫോൺ വിളിച്ചു മരണവാർത്ത അറിയിക്കുകയായിരുന്നു.
പാലക്കുഴ സ്വദേശിയായ 36 കാരനായ യുവാവ് കുഴഞ്ഞു വീണു മരിച്ചെന്നും അയാളുടെ ഫോട്ടോയാണ് ബോക്സിൽ ഇട്ടതെന്നും ഇയാൾ പറഞ്ഞു. മരിച്ചയാളുടെ പേരും വിലാസവും സംസ്കാര സമയവുമെല്ലാം അറിയിച്ചിരുന്നു.
മരിച്ചതായി പറയുന്ന ആളെ ലേഖകന് വ്യക്തിപരമായി അറിയാമായിരുന്നതിനാൽ പാലക്കുഴയിലെ സുഹൃത്തുക്കളെ വിളിച്ച് കാര്യം അന്വേഷിച്ചു.
അതോടെയാണു വാർത്ത വ്യാജമാണെന്നു വ്യക്തമായത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ലേഖകനെ വിളിച്ച ഫോൺ നമ്പർ മരിച്ചെന്നു പറഞ്ഞ വ്യക്തിയുടേതുതന്നെയെന്നും കണ്ടെത്തി.
സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.