മ​ത്സ​രി​ക്കാ​ന്‍ ത​യാര്‍! പാ​​​ര്‍​ട്ടി പ​​​റ​​​യു​​​ന്നി​​​ട​​​ത്തു മ​​​ത്സ​​​രി​​​ക്കും; ര​​​മേ​​​ശ് പി​​​ഷാ​​​ര​​​ടി​​​ക്ക് ഏ​​​തു മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്ന് മ​​​ത്സ​​​രി​​​ച്ചാ​​​ലും; ജയിക്കും; ന​​​ട​​​ന്‍ ധ​​​ര്‍​മ​​​ജ​​​ന്‍ പറയുന്നു…

കൊ​​​ച്ചി: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കോ​​ൺ​​ഗ്ര​​സ് ടി​​ക്ക​​റ്റി​​ൽ വൈ​​​പ്പി​​​ന്‍ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​ന്‍ താ​​​ത്പ​​​ര്യ​​​മ​​​റി​​​യി​​​ച്ചു ന​​​ട​​​ന്‍ ധ​​​ര്‍​മ​​​ജ​​​ന്‍ ബോ​​​ള്‍​ഗാ​​​ട്ടി.

ബാ​​​ലു​​​ശേ​​​രി, വൈ​​​പ്പി​​​ന്‍ മ​​​ണ്ഡ​​​ല​​​ങ്ങ​​​ള്‍ ത​​​നി​​​ക്ക് ഒ​​​രു​​​പോ​​​ലെ താ​​​ത്‌പ​​​ര്യ​​​മു​​​ള്ള​​​താ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. വൈ​​​പ്പി​​​ന്‍ താ​​​ന്‍ ജ​​​നി​​​ച്ചു​​​വ​​​ള​​​ര്‍​ന്ന മ​​​ണ്ഡ​​​ല​​​മാ​​​ണ്.

അ​​​തു​​​പോ​​​ലെ​​ത​​​ന്നെ പ്രി​​​യ​​​പ്പെ​​​ട്ട മ​​​ണ്ഡ​​​ല​​​മാ​​​ണ് ബാ​​​ലു​​​ശേ​​​രി​​​യും. ര​​ണ്ടി​​ട​​ത്തും നി​​​ര​​​വ​​​ധി സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ണ്ട്.

പാ​​​ര്‍​ട്ടി പ​​​റ​​​യു​​​ന്നി​​​ട​​​ത്തു മ​​​ത്സ​​​രി​​​ക്കും. വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​ണ്. പോ​​​സ്റ്റ​​​ര്‍ ഒ​​​ട്ടി​​​ച്ചും അ​​​നൗ​​​ണ്‍​സ്‌​​​മെ​​​ന്‍റ് ന​​​ട​​​ത്തി​​​യു​​​മൊ​​​ക്കെ​​​യാ​​​യി​​​രു​​​ന്നു തു​​​ട​​​ക്കം. പാ​​​ര്‍​ട്ടി​​​യു​​​ടെ ഭാ​​​ര​​​വാ​​​ഹി​​​ത്വ​​​വും വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

സി​​​നി​​​മാ​​​ത്തിര​​​ക്കി​​​ല്‍ ഇ​​​ട​​ക്കാ​​ല​​ത്തു സ​​​ജീ​​​വ​​​മാ​​​കാ​​​നാ​​​യി​​​ല്ല. മൃ​​​ദു​​​സ​​​മീ​​​പ​​​ന​​മു​​ള്ള പാ​​ർ​​ട്ടി​​യെ​​ന്ന നി​​ല​​യി​​ലാ​​ണ് കോ​​​ണ്‍​ഗ്ര​​​സി​​നോ​​ട് ആ​​ഭി​​മു​​ഖ്യം. ര​​​മേ​​​ശ് പി​​​ഷാ​​​ര​​​ടി, ഇ​​​ട​​​വേ​​​ള ബാ​​​ബു എ​​​ന്നി​​​വ​​​ര്‍ പാ​​​ര്‍​ട്ടി​​​യി​​​ല്‍ സ​​​ജീ​​​വ​​​മാ​​​യിക്ക​​​ഴി​​​ഞ്ഞു.

ര​​​മേ​​​ശ് പി​​​ഷാ​​​ര​​​ടി​​​ക്ക് ഏ​​​തു മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്ന് മ​​​ത്സ​​​രി​​​ച്ചാ​​​ലും ജ​​​യി​​​ക്കാ​​​ന്‍ ക​​​ഴി​​​യും. ഇ​​​നി​​​യും കൂ​​​ടു​​​ത​​​ല്‍ ക​​​ലാ​​​കാ​​​ര​​​ന്മാ​​​ര്‍ കോ​​​ണ്‍​ഗ്ര​​​സി​​​ലേ​​​ക്കു വ​​​രും.

സ​​​ലിം കു​​​മാ​​​റി​​​നെ ക്ഷ​​​ണി​​​ക്കാ​​​ത്ത​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണു കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Related posts

Leave a Comment