ലണ്ടന്‍: ലൈവ് പരിപാടിക്കിടെ ശീല്ക്കാര ശബ്ദം സംപ്രേക്ഷണം ചെയ്ത് പുലിവാലു പിടിച്ച് ബിബിസി. ബ്രക്സിററിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിക്കൊണ്ട് അവതാരകയായ എമ്മാ വാര്‍ഡി മോണിംഗ് ഷോക്കു വേണ്ടി ലൈവ് വന്നപ്പോഴായിരുന്നു സംഭവം. എമ്മയുടെ ശബ്ദത്തിനൊപ്പം പശ്ചാത്തല സംഗീതംപോലെ വന്നതാവട്ടെ അശ്ലീല വീഡിയോയിലെ ശീല്ക്കാര ശബ്ദം. ബ്രെക്സിറ്റിനെക്കുറിച്ചും തെരേസാ മേയെക്കുറിച്ചും എമ്മ സംസാരിക്കുമ്പോഴായിരുന്നു അബദ്ധം സംഭവിച്ചത്.
എമ്മയ്ക്ക് സംഭവം മനസിലായെങ്കിലും ഒന്നും സംഭവിക്കാത്ത മട്ടില്‍ അതിനേക്കാളും ഉറക്കെ സംസാരിച്ച് കാണികളെ ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ഏകദേശം ഒരു മിനുറ്റോളം ശബ്ദം നീണ്ടു നിന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ബിബിസി തയ്യാറായില്ല. എന്നാല്‍ വാര്‍ത്ത കണ്ടവരെല്ലാം തന്നെ ഇതിനെതിരെ ട്വിറ്ററിലൂടെ ബിബിസിക്കെതിരെ രംഗത്തെത്തി.
ഇതിനു മുന്‍പും വാര്‍ത്താ അവതരണത്തിനിടെ ബിബിസിക്ക് ഇത്തരത്തിലുള്ള അബദ്ധം പറ്റിയിരുന്നു. അവതാരിക സോഫി റാവോത്ത് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരത്തിന്റെ തത്സമയ വിവരം നല്‍കുന്നതിനിടെ ഡെസ്കിലെ കമ്പ്യൂട്ടറില്‍ പോണ് വീഡിയോ കടന്നു വന്നിരുന്നു. അന്നും ബിബിസി പ്രതികരിക്കാതെ രക്ഷപ്പെടുകയായിരുന്നു.