മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നഗ്നനാക്കി മര്‍ദിച്ച് ആള്‍ക്കൂട്ടം. മധ്യപ്രദേശിലെ സാഗര്‍ നഗരത്തിലാണ് സംഭവം.
ക്രൂര മര്‍ദ്ദനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവാവിനെ നഗ്നനാക്കി മതിലിനോട് ചേര്‍ത്തി ഇരുത്തിയശേഷമാണ് ഒരു സംഘം ആളുകള്‍ മര്‍ദിച്ചത്.
വലിയ പൈപ്പ് ഉപയോഗിച്ച് ആയാളുടെ കൈയില്‍ ആഞ്ഞടിക്കുന്നത് വീഡിയോയില്‍ കാണാം. അതിനുശേഷം യുവാവിനെ കുനിച്ച് നിര്‍ത്തി കൈമുട്ട് കൊണ്ട് മറ്റൊരാള്‍ ഇടിക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ കേസ് എടുത്തതായി പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അഡീഷണല്‍ എസ്പി പറഞ്ഞു.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അതിന് പിന്നാലെയാണ് മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാവിനെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നത്.
സംസ്ഥാനത്ത് ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ തുടരുകയാണെന്നും ബിജെപി സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.