പട്ടാപ്പകല് യുവതികളെ ലൈംഗികമായി പീഡിപ്പിച്ച് ആള്ക്കൂട്ടം. എന്നാല് കണ്ടു നിന്നവര് ഇവരെ രക്ഷിക്കുന്നതിനു പകരം ദൃശ്യങ്ങള് പകര്ത്തുകയാണ് ചെയ്തത് എന്നതാണ് ഏറ്റവും വലിയ ദുരവസ്ഥ.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
മധ്യപ്രദേശിലെ അലിരാജ്പൂര് ജില്ലയില് ഹോളിക്ക് മുന്നോടിയായി ഒരാഴ്ച നീണ്ടുനില്ക്കുന്ന ഗോത്രോത്സവമായ ഭഗോറിയയ്ക്കിടെയായിരുന്നു സംഭവം.
മാര്ച്ച് പതിനൊന്നിനായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു. യുവതികളെ
ലൈംഗികമായി ആക്രമിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം ശ്രദ്ധയില്പ്പെട്ടത്.
എന്നാല് ഇതുമായി ബന്ധപ്പെട്ട് പരാതി നല്കാന് ആരും തയ്യാറായില്ലെന്നും പോലീസ് പറയുന്നു.
വീഡിയോയുടെ തുടക്കത്തില് രണ്ട് സ്ത്രീകളെ ആള്ക്കൂട്ടം ലൈംഗികമായി ഉപദ്രവിക്കുന്നത് കാണാം. ബലമായി പിടിച്ചുവച്ച ശേഷമാണ് ഇവരെ ആള്ക്കൂട്ടം ആക്രമിക്കുന്നത്.
ഇവര് ഉറക്കെ നിലവിളിക്കുന്നുണ്ടെങ്കിലും ആരും രക്ഷിക്കാനെത്തുന്നില്ല. പകരം എല്ലാവരും അതിന്റെ ദൃശ്യങ്ങള് പകര്ത്തുന്നതും വീഡിയോയില് കാണാം.
അലിരാജ്പൂര്, ഝബുവ, ധാര്, ബര്വാനി, ഖാര്ഗോണ് ജില്ലകളിലായി ഒരാഴ്ച നീണ്ടുനില്ക്കുന്ന ഭഗോറിയ ഉത്സവം വെള്ളിയാഴ്ചയാണ് ആരംഭിച്ചത്.
ആളുകള്ക്ക് ആവശ്യമായ സുരക്ഷയും മറ്റ് ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെയും പോലീസിന്റെയും അവകാശവാദം.