കൊണ്ടോട്ടി: അധ്യാപകരുടെ പേരില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചു അശ്ലീലം പറയുന്നതായി പരാതി.പുളിക്കല്‍ എഎംഎം ഹൈസ്കൂള്‍ പ്രധാനാധ്യാപികയാണ് കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കിയത്.
സ്കൂളിലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ഫോണിലേക്ക് വിളിക്കുന്നവര്‍ പിന്നീട് പെണ്‍കുട്ടികളോടു അശ്ലീല ഭാഷയില്‍ സംസാരിക്കുന്നതായാണ് പരാതി. നിരവധി വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ സ്കൂളില്‍ പരാതിയുമായെത്തിയതോടെയാണ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയത്. രാത്രി ഇന്റര്‍നെറ്റില്‍ നിന്ന് +90035720 എന്ന നമ്പറില്‍ നിന്നാണ് കൂടുതല്‍ ഫോണുകളുമെത്തിയിരിക്കുന്നത്.
വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുകയും അധ്യാപകര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുന്ന സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പോലീസില്‍ പ്രധാനാധ്യാപിക പരാതി നല്‍കിയത്. വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ സ്കൂളില്‍ നല്കിയ പരാതിയും പോലീസിനു കൈമാറിയിട്ടുണ്ട്.