വയറ്റില്‍ നിന്നും മൊബൈല്‍ ഫോണെടുത്തു!തടവുകാരന്റെ അതിബുദ്ധി തിരിച്ചടിയായതിങ്ങനെ

hhhhവിയ്യൂരിലെ തടവുകാരന്റെ വയര്‍ കഴുകി മൊബൈല്‍ ഫോണ്‍ പുറത്തെടുത്തു. ജയിലിനുള്ളിലേക്ക് മൊബൈല്‍ കയറ്റാന്‍ മലദ്വാരത്തില്‍ കയറ്റി ഒളിപ്പിക്കവേ ഉള്ളിലേക്ക് കയറി പോവുകയായിരുന്നു. കുറച്ച് നാളായി ഇയാള്‍ നടക്കാന്‍ ബുദ്ധിമുട്ട് പ്രകടമാക്കിയിരുന്നു. ഇതെ തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയത്. അപ്പോഴാണ് ഈ  കള്ളത്തരം പുറത്തായത്. നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് പൊല്ലാപ്പുപിടിച്ച ഈ വിരുതന്‍.

ജില്ലാ ആശുപത്രിയിലെ പരിശോധനയില്‍ തന്നെ ഏതോ വസ്തുവിന്റെ സാന്നിധ്യം വയറ്റില്‍ മനസിലാക്കിയിരുന്നു. എന്നാല്‍ അത് മൊബൈല്‍ ഫോണായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ പോലും കരുതിയിരുന്നില്ല. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ നടത്തിയ തുടര്‍ പരിശോധനയിലാണ് ഇത് മൊബൈല്‍ ഫോണാണ് എന്ന കാര്യം മനസ്സിലാക്കിയത്. ഉടന്‍തന്നെ വയര്‍ കഴുകി ഫോണ്‍ പുറത്തെടുക്കുകയായിരുന്നു.

Related posts