പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പതിമൂന്ന് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശശികല-വിജയൻ ദമ്പതികളുടെ മകൻ വിനു പ്രസാദാണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൊബൈൽ ഫോൺ നൽകാത്തതിൽ വഴക്കിട്ട് മുറിയിൽക്കയറി കതകടയ്ക്കുകയായിരുന്നു. വിളിച്ചിട്ടും മുറിതുറക്കാതിരുന്നതിനെ തുടർന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്.