പേരൂര്‍ക്കട: ചെങ്കല്‍ച്ചുള്ള ഫയര്സ്റ്റേഷന് ഓഫീസില്‍ വിളിച്ച് വീടുകളില്‍ തീപിടിത്തമുണ്ടായെന്നും കിണറ്റില്‍ ആള് വീണുവെന്നും പറഞ്ഞ് പറ്റിച്ചുകൊണ്ട ിരിക്കുന്ന യുവാവിന്റെ മൊബൈല്‍ നമ്പര്‍ കന്റോണ്‍മെന്റ് പോലീസ് സൈബര്‍സെല്ലിന് കൈമാറി. തങ്ങളെ സ്ഥിരമായി വിളിച്ച് പറ്റിച്ചുകൊണ്ടിരിക്കുന്ന 17 വയസു കാരനും പേരൂര്‍ക്കട സ്വദേശിയുമായ യുവാവാണെന്നാണ് ഫയര്‍ഫോഴ്സ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞദിവസം മുക്കോലയ്ക്കലിനു സമീപം വീട്ടില്‍ തീപിടിത്തമുണ്ടായി എന്നുപറഞ്ഞ് വിളിച്ചത് ഇതേ യുവാവാണ്. തന്റെ പേര് രാധാകൃഷ്ണനാണെന്ന് യുവാവ് ഫയര്‍ഫോഴ്സിനോടു പറഞ്ഞിരുന്നു.
ഇടയ്ക്കൊക്കെ വീട്ടുകാരുടെ ഫോണ്‍ നമ്പപില്നിന്നും വിളിക്കും. തിരുവനന്തപുരം നഗരപരിധിയിലെ വിവിധ സ്ഥലങ്ങളില്‍ അത്യാഹിതമുണ്ടായിട്ടുണ്ടെ ന്നു പറഞ്ഞ് വിളിക്കുന്ന ഇയാള്‍ ഫയര്‍ഫോഴ്സ് പുറപ്പെട്ടു കഴിഞ്ഞ് അവര്‍ തിരികെ വിളിച്ചാലും കോള്‍ അറ്റന്‍ഡ് ചെയ്യും. എന്നാല്‍ അധികൃതര്‍ സ്ഥലത്തെത്താറാകുമ്പോള്‍ പിന്നെ യുവാവ് ഫോണില്‍ പ്രതികരിക്കുകയുമില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അഞ്ചു തവണയാണ് ഇയാള്‍ ഫയര്‍ഫോഴ്സില്‍ വിളിച്ചു പറ്റിച്ചത്.
മുമ്പ് ഒരു തവണ തെറ്റായ സന്ദേശം വിളിച്ചു നല്കിയ ഇയാള്‍ ഫയര്‍ഫോഴ്സ് കബളിപ്പിക്കപ്പെടുന്നതു കാണാന്‍ ഇവര്‍ക്കൊപ്പം കൂടുകയും ചെയ്തു. അങ്ങനെയാണ് യുവാവിനെക്കുറിച്ചുള്ള ഏകദേശ ധാരണ ഫയര്‍ഫോഴ്സിന് ലഭിക്കുന്നത്. യുവാവിനെതിരേ ഫയര്‍ഫോഴ്സ് അധികൃതര്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നല്കിയ പരാതിയാണ് സൈബര്‍ സെല്ലിന് കൈമാറിയിരിക്കുന്നത്. യുവാവിന് മാനസികവൈകൃതങ്ങളുണ്ടെന്നാണ് പോലീസ് അനുമാനം.