കോട്ടയം: മൊബൈൽ കന്പനികളുടെ കിടമത്സരം ഇപ്പോൾ വീടുകളുടെ മുന്നിലും. സിം ആക്്ടിവേഷൻ, സിം പോർട്ടിഗ് എന്നപേരിൽ കന്പനിയുടെ ടാഗും കഴുത്തിൽ ഇട്ടു കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ചെറുപ്പക്കാർ വീടുകളിൽ കയറിയിറങ്ങുന്നു.
മൊബൈൽ കന്പനികൾ തമ്മിൽ കിടമത്സരം വർധിച്ചതോടെ കൂടുതൽ കണക്്ഷനുകൾ ലഭിക്കുന്നതിനായിട്ടാണ് ചെറുപ്പക്കാരെ ഫീൽഡിൽ ഇറക്കിയിരിക്കുന്നത്.
കന്പനികൾക്കു കൂടുതൽ കണക്ഷൻ കിട്ടിയാൽ മാത്രം മതി. മത്സരത്തിൽ കൂടുതൽ എണ്ണം തികയ്ക്കാനായി വീടുകളിലും കന്പനികളിലും കയറി ഇറങ്ങുകയാണ് ചെറുപ്പക്കാർ.
അഥിതിതൊഴിലാളികൾക്ക് മറ്റുള്ളവരുടെ പേരിൽ സിം കൊടുക്കുന്നതു സജീവമായിട്ടുണ്ട്. ഇതിലെ ചതി അറിയാത്തവരുടെ ആധാർ കാർഡുകൾ ദുരുപയോഗം ചെയ്യുവാനും
അതോടൊപ്പം ഫോണിൽ നിന്നും എടുക്കുന്ന ഒടിപിയിലൂടെ അവരുടെ ഫോണിലെ ഡാറ്റകളും കോണ്ടാക്്ട് നന്പറുകളും ദുരുപയോഗം ചെയ്യുന്നതായി പല സ്ഥലങ്ങളിൽ നിന്നും പരാതിയുയർന്നിട്ടുണ്ട്.
ഇവ ചൂണ്ടിക്കട്ടി മൊബൈൽ ആൻഡ് റീചാർജിംഗ്് റീട്ടെയ്ലേഴ്സ് അസോസിയേഷൻ നിരവധി തവണ പോലീസ് അധികാരികളുടെ ശ്രദ്ധയിലും പെടുത്തിയെങ്കിലും കാര്യമായ അനേഷണങ്ങൾ ഉണ്ടാകുന്നില്ലെന്നു ആക്ഷേപമുണ്ട്.
പലരും സമീപ വ്യപാരസ്ഥാപനങ്ങളുടെ പേരിലെന്നു കളവു പറഞ്ഞാണ് വീടുകളിൽ ചെല്ലുന്നത് കന്പനികളുടെ അറിവോടെ നടക്കുന്ന ഈ പ്രവണതക്കെതിരെയും ഇവരുടെ ജീവനക്കാർക്കെതിരെ അധികാരികൾ അന്വേഷണം നടത്തി
കർശനമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന്് മൊബൈൽ ആൻഡ് റീചാർജിംഗ് റീട്ടെയ്ലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു, ജനറൽ സെക്രട്ടറി സനറ്റ് പി മാത്യു, ട്രഷറർ നൗഷാദ് പനച്ചിമൂട്ടിൽ എന്നിവർ പറഞ്ഞു.