കോഴിക്കോട്: വിദ്യാര്‍ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. വയനാട് മടക്കിമല ഒഴക്കൽകു ന്നിലെ നെല്ലാംങ്ക ണ്ടി ഷംസുദ്ദീൻ മുസ്‌ല്യാരുടെ മകൻ സിനാന്‍റെ മൊബൈലാണ് പൊട്ടിത്തെറിച്ചത്.
രാത്രി ഉറങ്ങാൻ കിടക്കവെ സിനാൻ അടുത്തുള്ള ജനലിലാണ് ഫോൺ വച്ചിരുന്നത്. മൊബൈലിൽ നിന്ന് അസ്വാഭാവിക ശബ്ദം കേട്ടപ്പോൾ ഫോൺ എടുത്ത് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.
ഒരു വർഷം മുമ്പ് വയനാട് കമ്പളക്കാട് ടൗണിലുള്ള ഒരു കടയിൽനിന്നു വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് വീട്ടുകാർ പറഞ്ഞു.
കുറച്ച് ദിവസങ്ങളായി ഫോൺ ഉപയോഗിക്കുമ്പോൾ ക്രമാതീത മായി ചൂടാകാറുണ്ടായിരുന്നതായും അവർ വ്യക്തമാക്കി.