വി​ദ്യാ​ർ​ഥിക​ളും അ​ധ്യാ​പ​ക​രും വി​ല​പ്പെ​ട്ട സ​മ​യം മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ! ഉത്തർപ്രദേശിൽ സ്കൂളുകളിലും കോളജുകളിലും മൊബൈൽഫോൺ നിരോധിച്ചു

ലക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോള​ജു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും മൊ​ബൈ​ൽഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. യു​പി​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌‌ടറേ​റ്റ് ഇ​തി​നു​ള്ള സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി. സ​ർ​വ​ക​ലാ​ശാ​ല​യി​ലും കോ​ള​ജു​ക​ളി​ലും മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ച​താ​യി സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും ഉ​ള്ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ എ​ടു​ക്കാ​നോ ഉ​പ​യോ​ഗി​ക്കാ​നോ വി​ദ്യാ​ർ​ഥിക​ളെ മേ​ലി​ൽ അ​നു​വ​ദി​ക്കി​ല്ല. സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും കോ​ളജു​ക​ളി​ലും അ​ധ്യാ​പ​ക​ർ​ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്.

കോ​ളജ് സ​മ​യ​ങ്ങ​ളി​ൽ ധാ​രാ​ളം വി​ദ്യാ​ർ​ഥിക​ളും അ​ധ്യാ​പ​ക​രും വി​ല​പ്പെ​ട്ട സ​മ​യം മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​താ​യി സ​ർ​ക്കാ​ർ നി​രീ​ക്ഷി​ച്ചു. മ​ന്ത്രി​സ​ഭാ യോ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഒൗ​ദ്യോ​ഗി​ക യോ​ഗ​ങ്ങ​ളി​ൽ യോ​ഗി സ​ർ​ക്കാ​ർ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​രു​ന്നു.

Related posts