കവർന്ന ഫോ​ണി​ലെ ഫോ​ട്ടോ വി​ന​യാ​യി; മോ​ഷ്ടാ​വ് പിടിയിൽ

നാ​ദാ​പു​രം: മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ൺ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ഫോ​ണി​ന്‍റെ ഉ​ട​മ​യു​ടെ ഫോ​ട്ടോ ക​ച്ച​വ​ട​ക്കാ​ര​ൻ തി​രി​ച്ച​റി​ഞ്ഞ​ത് മോ​ഷ്ടാ​വി​ന് വി​ന​യാ​യി. യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. നാ​ദാ​പു​രം ടൗ​ൺ പ​രി​സ​ര​ത്തെ മാ​ക്കൂ​ൽ വീ​ട്ടി​ൽ റ​യീ​സി(26)നെ യാണ് വ​ള​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

വ​ള​യം ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ക്കെ​ത്തി​യ ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി ജീ​വ​ന​ക്കാ​ര​ൻ ഒ​ഞ്ചി​യം സ്വ​ദേ​ശി ഷി​ജു​വി​ന്‍റെ ഫോ​ണാ​ണ് മോ​ഷ​ണം പോ​യ​ത്. വ്യാ​ഴാ​ഴ്ച ഉച്ചയ്്ക്ക് പ​ന്ത്ര​ണ്ടോ​ടെ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നി​ന്നും മൊ​ബൈ​ൽ മോ​ഷ്ടി​ച്ച ശേ​ഷം ഇ​യാ​ൾ നാ​ദാ​പു​ര​ത്തെ ഷോ​പ്പി​ൽ വി​ൽ​ക്കാ​നെ​ത്തി. മൊ​ബൈ​ൽ ഫോ​ണി​ൽ ഷി​ജു​വി​ന്‍റെ ഫോ​ട്ടോ ക​ണ്ട് തി​ര​ച്ച​റി​ഞ്ഞ ക​ട ഉ​ട​മ ഉ​ട​ൻ ഷി​ജു​വി​നെ വി​വ​ര​മ​റി​യി​ച്ചു.

മോ​ഷ്ടാ​വി​നെ​ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ റ​യീ​സി​നെ​യും തേ​ടി ഷി​ജു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ വീ​ട്ടി​ൽ പോ​യെ​ങ്കി​ലും കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് രാ​ത്രി പ​ത്തോ​ടെ ക​ല്ലാ​ച്ചി പ​ഴ​യ മാ​ർ​ക്ക​റ്റ് റോ​ഡി​ലെ മ​റ്റൊ​രു മൊ​ബൈ​ൽ ക​ട​യി​ൽ 4000 രൂ​പ​യ്ക്ക് ഫോൺ വിറ്റ് റോ​ഡ​രി​ൽ നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലി​ൽ ഏ​ൽ​പ്പി​ച്ച​ത്. നാ​ദാ​പു​രം പോ​ലീ​സ് ഇ​യാ​ളെ വ​ള​യം പോ​ലീ​സി​ന് കൈ​മാ​റി. പ്ര​തി​യെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു.

Related posts