തുറവൂർ: ട്രെയിനിൽ നിന്ന് മൊബൈൽ ഫോണ് മോഷ്ടിച്ച് രക്ഷപെടാൻ ശ്രമിച്ച യുവാവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി. തമിഴ്നാട് സ്വദേശി രതീഷ് (20) ആണ് പിടിയിലായത്. ഇന്ന് രാവിലെ ഏഴരയോടെ തുറവൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചെന്നൈ – ഗുരുവായൂർ ട്രെയിനിൽ നിന്ന് യാത്രക്കാരന്റെ മൊബൈൽ ഫോണ് മോഷ്ടിച്ചു കൊണ്ട് മോഷ്ടാവ് സ്റ്റേഷനിൽ നിന്ന് കിഴക്കോട്ടോടി. ഈ സമയം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മരിയാപുരം പള്ളിയുടെ പരിസരത്ത് നിന്നിരുന്ന പോലീസ് ഇയാളെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.
റെയ്ഞ്ച് വിടും മുമ്പ് കൈയോടെ പൊക്കി; ട്രെയിനിൽ ഫോണ് മോഷണം നടത്തി മോഷ്ടാവിനെ ഓടിച്ചിട്ടു പിടികൂടി
