രഹസ്യ വിവരം മൊബൈലിൽ നിന്നെത്തി; യു​പി​യി​ൽ 1.5 കോ​ടി രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളു​മാ​യി മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ

 
 
 
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 1.5 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ണു​ക​ളു​മാ​യി അ​ഞ്ച് പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. മ​ഥു​ര ജി​ല്ല​യി​ൽ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് 1,589 മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

ഒ​ക്ടോ​ബ​ർ മാ​സം ആ​ദ്യം നോ​യി​ഡ​യി​ലെ ഫാ​ക്ട​റി​യി​ൽ നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് ട്ര​ക്കി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന 8,990 ഫോ​ണു​ക​ൾ ഉ​ത്ത​ർ​പ്ര​ദേ​ശ്-​മ​ധ്യ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ നി​ന്നും മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി​യി​രു​ന്നു.

ക​വ​ർ​ച്ച ചെ​യ്ത ഫോ​ണു​ക​ളു​മാ​യി ര​ണ്ടു​വാ​ഹ​ന​ങ്ങ​ളി​ൽ ആ​ഗ്ര​യി​ലേ​ക്ക് പോ​കു​മ്പോ​ൾ റാ​യ്പു​ര ജാ​ട്ട് അ​ണ്ട​ർ​പാ​സി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് ഇ​വ​രെ പോ​ലീ​സ് ത​ട​ഞ്ഞ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മ​ഥു​ര സ്വ​ദേ​ശി​യാ​യ ആ​മി​ർ ഖാ​ൻ, ഹ​രി​യാ​ന​യി​ലെ നു​ഹ് ജി​ല്ല​യി​ൽ നി​ന്നു​ള്ള ഷാ​ഹി​ദ്, അ​സ​റു​ദ്ദീ​ൻ, സ​മീ​ർ, അ​ജ്മ​ൽ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.​നേ​ര​ത്തെ, എ​ട്ട് പ്ര​തി​ക​ളി​ൽ നി​ന്നാ​യി 11,30,000 രൂ​പ വി​ല​മ​തി​ക്കു​ന്ന 113 മൊ​ബൈ​ൽ ഫോ​ണു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment