മൊബൈൽ ഫോൺ മോഷ്ടാവിന്  ഒരു വർഷം തടവും പിഴയും;  റെയിൽവേ സ്റ്റേഷനിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മൈബൈൽ ബിനു മോഷ്ടിച്ചു മുങ്ങുകയായിരുന്നു

കോ​ട്ട​യം: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടാ​വി​ന് ത​ട​വും പി​ഴ​യും. വെ​ളി​യ​ന്നൂ​ർ പു​തു​വേ​ലി ഭാ​ഗ​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മ​ല​പ്പു​റം ഭൂ​ധ​നം എ​റി​കാ​ട്ട് ബി​നു (30) വി​നെ ഒ​രു വ​ർ​ഷം ത​ട​വി​നും അ​യ്യാ​യി​രം രൂ​പ പി​ഴ അ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു കോ​ട്ട​യം ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് ഒ​ന്ന് എം.​സി. സ​നി​ത ഉ​ത്ത​ര​വാ​യി. ​

സി​ക്യൂ​ഷ​നു​വേ​ണ്ടി അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യു​ട്ട​ർ ജെ. ​പ​ത്മ​കു​മാ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.2017 ഡി​സം​ബ​ർ ഒ​ന്നി​നു കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വി​ശ്ര​മ മു​റി​യി​ൽ​നി​ന്ന് 4500 രൂ​പ വി​ല​യു​ള്ള ഫോ​ണ്‍ മോ​ഷ്ടി​ച്ചെ​ന്നാ​ണു കേ​സ്. ശ​ബ​രി എ​ക്സ്പ്ര​സി​ൽ കോ​യ​ന്പ​ത്തൂ​രി​നു പോ​കാ​ൻ എ​ത്തി​യ യാ​ത്ര​ക്കാ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വി​ശ്ര​മ മു​റി​യി​ൽ ഫോ​ണ്‍ ചാ​ർ​ജ് ചെ​യ്യാ​ൻ വ​ച്ച​പ്പോ​ഴാ​ണ് മോ​ഷ്ടി​ച്ച​ത്.

പ്ര​തി​യെ പി​ന്നീ​ട് ഫോ​ണു​മാ​യി ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്നാ​ണു പി​ടി​കൂ​ടി​യ​ത്. കോ​ട്ട​യം റെ​യി​ൽ​വേ എ​സ്ഐ ബി​ൻ​സ് ജോ​സ​ഫാ​ണു കേ​സ് കോ​ട​തി​യി​ൽ എ​ത്തി​ച്ച​ത്.

Related posts