അതിരന്പുഴ: അതിഥിത്തൊഴിലാളികളുടെ രണ്ടു മൊബൈൽ ഫോണുകൾ മോഷണം പോയി. അതിരന്പുഴ മണ്ണാർകുന്ന് സ്കൂൾ ജംഗ്ഷനിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ താമസിച്ചിരുന്ന രണ്ട് അതിഥിത്തൊഴിലാളികളുടെ 10,000 രൂപയ്ക്കു മുകളിൽ വിലയുള്ള ഫോണുകളാണ് ഇന്നലെ രാത്രി 12നുശേഷം മോഷണം പോയത്.
രാത്രി 12നുശേഷമാണ് അതിഥിത്തൊഴിലാളികൾ ഉറങ്ങാൻ കിടന്നത്. രാത്രി രണ്ടോടെ നോക്കിയപ്പോഴാണ് ഫോണ് കാണാതായ വിവരമറിയുന്നത്. ഉടൻ തന്നെ ഇവർക്കൊപ്പമുള്ള മറ്റൊരു അതിഥിത്തൊഴിലാളിയുടെ ഫോണിൽ നിന്നു കാണാതായ ഫോണിലേക്കു വിളിച്ചപ്പോൾ ബെല്ലടിക്കുന്നുണ്ടായിരുന്നു.
പീന്നിട് ഇന്നു രാവിലെ വീണ്ടും നഷ്്ടപ്പെട്ട ഫോണുകളിലേക്കു വിളിച്ചെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണു ലഭിക്കുന്നത്. സംഭവത്തിൽ വീട്ടുടമയുടെ നേതൃത്വത്തിൽ അതിഥിത്തൊഴിലാളികൾ ഏറ്റുമാനൂർ പോലീസിൽ പരാതി നല്കി. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.