സ്കൂ​ട്ട​ർ യാ​ത്രി​ക​യെ ചവിട്ടി വീഴ്ത്തി  ഫോ​ൺ ക​വ​ർ​ന്നു; യുവതിയുടെ പരാതിയിൽ ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ


മ​യ്യി​ൽ: ബൈ​ക്കി​ലെ​ത്തി സ്കൂ​ട്ട​ർ യാ​ത്രി​ക​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന​യാ​ളെ മ​യ്യി​ൽ പോ​ലീ​സ് പി​ടി​കൂ​ടി. മു​ണ്ടേ​രി ചാ​പ്പ​യി​ലെ കെ.​പി.​ അ​ജ്നാ​സി​നെ (21) യാ​ണ് മ​യ്യി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കഴി​ഞ്ഞ ജൂ​ലൈ 20 തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.കു​റ്റ്യാ​ട്ടൂ​ർ ഉ​രു​വ​ച്ചാ​ലിൽ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ പു​റ​കി​ൽ ബൈ​ക്കി​ലെ​ത്തി​യ ആ​ൾ സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ ച​വി​ട്ടി വീ​ഴ്ത്തി സ്ത്രീ​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ ബ​ല​മാ​യി പി​ടി​ച്ചു​പ​റി​ച്ച് കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു.​

മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment