യുവതിയുടെ നഗ്നഫോട്ടോ പ്രതിശ്രുത വരനെ കാട്ടി വിവാഹം മുടക്കി ; തെള്ളകം സ്വദേശിക്കെതിരേ കേസെടുത്തു

കോ​ട്ട​യം: യു​വ​തി​യു​ടെ ന​ഗ്ന ഫോ​ട്ടോ പ്ര​തി​ശ്രു​ത വ​ര​നെ കാ​ണി​ച്ച് വി​വാ​ഹം മു​ട​ക്കി​യ യു​വാ​വി​നെ​തി​രേ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. തെ​ള്ള​കം സ്വ​ദേ​ശി​യാ​ണ് വി​വാ​ഹം മു​ട​ക്കാ​ൻ ഫോ​ട്ടോ ത​ന്ത്ര​മാ​ക്കി​യ​ത്. ഇ​പ്പോ​ൾ കേ​സി​ൽ​പ്പെ​ട്ട യു​വാ​വും യു​വ​തി​യും നേ​ര​ത്തേ സ്നേ​ഹ​ത്തി​ലാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് യു​വ​തി ന​ഗ്ന​ഫോ​ട്ടോ അ​യ​ച്ചു​കൊ​ടു​ത്തു​വെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​പ്പോ​ൾ ഫോ​ട്ടോ കാ​ട്ടി വി​വാ​ഹം മു​ട​ക്കി​യ​ത്.

യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ഇ​പ്പോ​ൾ യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ എ​ന്താ​ണ് യാ​ഥാ​ർ​ഥ്യ​മെ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യാ​ലേ അ​റി​യാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് ഏ​റ്റു​മാ​നൂ​ർ എ​സ്ഐ പ​റ​ഞ്ഞു. യു​വ​തി​യു​ടെ ചി​ത്രം ത​ന്നെ​യാ​ണോ അ​തോ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണോ എ​ന്നൊ​ക്കെ പ്ര​തി​യെ പി​ടി​കൂ​ടി​യാ​ൽ മാ​ത്ര​മേ അ​റി​വാ​കു എ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts