രോഗികളെ പരിശോധിക്കുന്നതിനിടയില്‍ മൊബൈല്‍ പൊട്ടിത്തെറിച്ച് ഡോക്ടര്‍ക്കു പരിക്ക്; കമ്പനിക്കെതിരേ പരാതി നൽകുമെന്ന് ഡോക്ടർ

ചേര്‍ത്തല: ഒപിയില്‍ രോഗികളെ പരിശോധിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഡോക്ടര്‍ക്ക് പരിക്ക്. ചേര്‍ത്തല നഗരസഭ 30-ാം വാര്‍ഡ് നെയ്യാരപ്പള്ളിയില്‍ ഡോ.ഡൊണാള്‍ഡ് ജോണ്‍ പാലാട്ടിക്കാണ് പരിക്കേറ്റത്. ചേര്‍ത്തല എക്‌സറെ ആശുപത്രിയിലെ ശിശുരോഗവിദഗ്ധനാണ് ഡൊണാള്‍ഡ് ജോണ്‍.

ചൊവ്വാഴ്ച രാവിലെ 11 ഓടെ ഒപി യില്‍ രോഗികളെ പരിശോധിക്കുന്നതിനിടയില്‍ കൈയിലു ായിരുന്ന മൊബൈല്‍ ഫോണ്‍ ഉഗ്രസ്‌ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് മുറിയിലു ായിരുന്ന അമ്മമാരും കുട്ടികളും നഴ്‌സുമാരും ഓടി രക്ഷപ്പെടുകയായിരുന്നു. സാംസംങിന്റെ സ്റ്റാര്‍ പ്രൊ മോഡലായിരുന്നു പൊട്ടിത്തെറിച്ച മൊബൈല്‍.

മൊബൈലിന്റെ ബാറ്ററി കൈയില്‍ പതിച്ചാണ് ഡോക്ടര്‍ക്ക് പൊളളലേറ്റത്. ഇടതുകൈയുടെ വിരല്‍ മുതല്‍ കൈമുട്ടുവരെ പൊള്ളലേറ്റു. ഇദ്ദേഹത്തെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുസംബന്ധിച്ച് ഡോക്ടര്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്കി. മൊബൈല്‍ കമ്പനിക്കെതിരെ ഉപഭോക്തൃകോടതിയില്‍ പരാതി നല്കുമെന്ന് ഡോക്ടര്‍ ഡൊണാള്‍ഡ് ജോണ്‍ പറഞ്ഞു.

 

 

Related posts