ഭോപ്പാൽ: മധ്യപ്രദേശിൽ മൊബൈല്‍ ഫോൺ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് 12 വയസുകാരൻ മരിച്ചു. ദാർ ജില്ലയിലെ ലിക്കേദി ഗ്രാമത്തിലാണ് സംഭവം. ലകാൻ എന്ന കുട്ടിയാണ് മരിച്ചത്.ചാർജ് ചെയ്യുന്നതിനിടെ ഫോൺ ഉപയോഗിക്കവെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായും പോലീസ് അറിയിച്ചു.
ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു; കുത്തിയിട്ട് ഫോൺ ഉപയോഗിച്ചതാണ് അപകടത്തിന് കാരണം
