ഒടുവില്‍ അവര്‍ ഹലോ പറഞ്ഞു! മൊബൈല്‍ ടവറിനായുള്ള കുറിഞ്ഞാലിയോട്ട് പ്രദേശവാസികളുടെ ആഗ്രഹം സഫലമായി; മൊബൈയില്‍ ഫോണിന് റെയ്ഞ്ച് കിട്ടി

FB-RANGE

വടകര: നാട്ടിലുടനീളം മൊബൈല്‍ ടവറുകള്‍ക്കെതിരെ സമരം നടക്കുമ്പോള്‍ ഇവിടെയിതാ ഒരു പ്രദേശം ഒന്നടങ്കം മൊബൈല്‍ ടവറിനായി മുറവിളി കൂട്ടുന്നു. ഒടുവില്‍ ശ്രമം വിജയിക്കുകയും ചെയ്തു. ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട്ടാണ് ഇത്തരമൊരു സ്ഥിതിവിശേഷം. മൂന്ന് കുന്നുകളുടെ ഇടയിലുള്ള താഴ്ന്ന പ്രദേശമായ കുറിഞ്ഞാലിയോട്ടില്‍ മൊബൈല്‍ റെയിഞ്ച് ലഭ്യമല്ലാത്തതിനാല്‍ വാര്‍ത്താവിനിമയം സൗകര്യം കമ്മിയാണ്.

എത്രയോ കാലമായി ഇവിടത്തുകാര്‍ ഇതിനു പരിഹാരം തേടി അലയുകയായിരുന്നു. ഒടുവില്‍ പൊതുജനങ്ങളുടെ ആവശ്യാര്‍ഥം മൊബൈല്‍ ടവര്‍ സ്ഥാപിച്ചു. ടവറിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം വാര്‍ഡ് മെമ്പര്‍ നിഷ രാമത്ത്കുനി നിര്‍വഹിച്ചു.

ഉദ്ദേശിച്ച മൊബൈല്‍ റെയിഞ്ച് കിട്ടിയതിലെ സന്തോഷത്തിലാണ് ഇവിടത്തുകാര്‍. ഉദ്ഘാടന ചടങ്ങില്‍ സി.ഗോപാലക്കുറുപ്പ് അധ്യക്ഷത വഹിച്ചു. എസ്.പ്രകാശന്‍, ജോഷി, സി.കെ.ഉമ്മര്‍, പി.ടി.കെ.സുരേഷ്ബാബു, രാഘവന്‍ ആഞ്ഞിയില്‍. കെ.സുനില്‍ബോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts