സ്വന്തം ലേഖകൻ
കോഴിക്കോട്: ഇന്റർനെറ്റിനും ടോപ്അപിനുമായി മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്പോൾ സ്ത്രീകൾ ജാഗ്രത പാലിക്കണമെന്നു പോലീസിന്റെ മുന്നറിയിപ്പ്. ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്താണ് സ്വന്തം ഫേസ്ബുക്ക് പേജിൽ ജാഗ്രതാ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.
റീചാർജിംഗിനായി ഫോൺ കടകളിൽ ഏൽപ്പിച്ചാൽ കുടുംബബന്ധം തന്നെ തകരാറിലാവുമെന്നു നിരവധി സൈബർ കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തിയ അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ആധുനിക യുഗത്തില്‍ സ്ത്രീകള്ഏറ്റവും കൂടുതല്‍ ചൂഷണം നേരിടുന്നത് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. കുടുംബപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടനേകം സാമൂഹ്യപ്രശ്നങ്ങള്‍ക്കും ഇവ കാരണമാവുന്നുണ്ട്.
ഇവയെല്ലാം അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടവയാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടെങ്കിലും എപ്രകാരമാണ് ഇത്തരം കാര്യങ്ങളില്‍ സ്വയം സുരക്ഷയൊരുക്കുക എന്ന കാര്യത്തില്‍ പലര്‍ക്കും അറിവില്ല.ഇക്കാരണങ്ങളാൽ സാമൂഹ്യമാധ്യമങ്ങള്‍ പ്രത്യേകിച്ച് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകളും വിദ്യാര്‍ഥിനികളും തീര്‍ച്ചയായും കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ സ്വന്തം സുരക്ഷ എപ്രകാരമാണ് ഉറപ്പുവരുത്തേണ്ടത്, ഇത്തരം മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന ക്രിമിനലുകളെ കണ്ടെത്തി ശിക്ഷിക്കേണ്ടതെങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളാണ് എസ്. ശ്രീജിത്ത് വിശദീകരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം –
ഈ യുഗത്തിലെ 100 ല്‍ 75ശതമാനം സ്ത്രീകള്‍ വാട്സ്ആപ് ഉപയോഗിക്കുന്നവരാണ്. കോളിംഗിനേക്കാള് കൂടുതല്‍ വിവരങ്ങള്‍ പങ്ക് വയ്ക്കുന്നതും വാട്സ്ആപിലൂടെയാവാം. നാം അറിയേണ്ട ഒരു പ്രധാന ചോദ്യം ഒരേ നമ്പറില്‍ രണ്ട് പേര്‍ക്ക് ഒരുമിച്ച് ഒരേ സമയം വാട്സ്ആപ് ഉപയോഗിക്കാന്‍ പറ്റുമോ എന്നതാണ്. പറ്റും എന്നാണ് ഉത്തരം.ഇതില്‍ ഒരു വലിയ കെണി ഒളിഞ്ഞിരിപ്പുണ്ട്.
കാരണം ഇന്നു വാട്സ്ആപ് ഉപയോഗിക്കുന്നവരായ സ്ത്രീകളും അല്ലാത്തവരും സാധാരണ റീചാര്ജിനായും സര്‍വീസിനായും സാധാരണ റീചാര്‍ജ് കടക്കാരെയാണ് ആശ്രയിക്കുക. മിക്ക റീചാര്‍ജ് ചെയ്യുന്ന കടകളിലും ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറുകളും ഉണ്ടായിരിക്കും.മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യാനായി കടകളില്‍ പോകുമ്പോള്‍ ഒരു കാരണവശാലും ഫോണ്‍ കടക്കാരന്റെ കൈയിൽ കൊടുക്കാതിരിക്കുക. സര്‍വീസിനായി കൊടുക്കേണ്ടി വന്നാല്‍ വാട്സ്ആപ് ബാക്ക്അപ് ചെയ്ത ശേഷം വാട്സ്ആപ് നീക്കം (uninstall) ചെയ്ത ശേഷമേ കൊടുക്കാവൂ.
സിം കാര്‍ഡ്, മെമ്മറീ കാര്‍ഡ് എന്നിവ സ്വന്തം കൈവശം സൂക്ഷിക്കണം. എന്തെന്നാല്‍ ‘Whats App’ web എന്ന സൂത്രവിദ്യ ഇന്ന് വാട്ട്സ് ആപ്പില്‍ നിലവിലുണ്ട്. ഇത് വഴി ഏതൊരാളുടെയും വാട്സ്ആപ്, കംപ്യൂട്ടര്‍ വഴി കണക്ട് ചെയ്യാന്‍ വളരെ എളുപ്പമാണ്.
ഒരു ബാര്‍കോഡ് സ്കാന്‍ ചെയ്തു അതു വഴി ഒരേ സമയം ഫോണിലും കമ്പ്യൂട്ടറിലും വാട്സ്ആപ് കണക്ട് ചെയ്യാന്‍ കഴിയും.
നമ്മള് ആര്‍ക്കെല്ലാം സന്ദേശങ്ങള്‍ അയക്കുന്നുണ്ടോ അത് മറ്റുള്ളവര്‍ക്കു കാണാന്‍ കഴിയുന്നു. ഇതിലൂടേ സ്ത്രീകളും വിദ്യാര്‍ഥികളും പല കെണികള്‍ക്കും ഇരകളാവാം.ഇത്തരം കെണികളില്‍ നാം അകപ്പെട്ടെന്ന് ഉറപ്പായാല്‍ പിന്നെ ചെയ്യേണ്ടത് ഏത് നമ്പറിലാണോ പ്രശ്നം നേരിടുന്നത് ആ നമ്പര്‍ ഉള്ള വാട്സ്ആപ് ഓപൺചെയ്ത ശേഷം Whats App web എന്ന ഓപ്ഷൻ എടുക്കുക .
വെബ് വാട്സ്ആപ് കണക്ടഡ് ആയ നമ്പര്‍ പ്രശ്നംനേരിട്ട നമ്പര്‍ ആയതിനാല്‍ ബാര്‍കോഡ് സ്കാനിങ്ങിനു (QR scanning) പകരം അതില്‍ കാണുന്നത് ” sign out all computer എന്ന ഓപ്ഷൻ ആയിരിക്കും. അതില്‍ ക്ളിക് ചെയ്താല്‍ ഏതെല്ലാം കംപ്യൂട്ടറിൽ ഈ നമ്പറിലുള്ള വാട്സ്ആപ് സ്കാൻ ചെയ്ത് കണക്ട് ആയിട്ടുണ്ടോ അവയെല്ലാം ഡിസ്കണക്ട് ആകും. ഇത്തരം നീച പ്രവര്‍ത്തി ചെയ്തവരെ കണ്ടെത്തിക്കഴിഞ്ഞാല്‍ പോലീസിൽ പരാതി നല്‍കാം. പ്രത്യേകിച്ചു സ്ത്രീകളും വിദ്യാര്‍ഥിനികളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.