മോഷ്ടിച്ച മൊബൈലുകള്‍ സഞ്ചിയിലാക്കിയെങ്കിലും..! മൊബൈല്‍ കടയില്‍ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച; കടയില്‍ രക്തം തളംകെട്ടിയ നിലയില്‍

കാ​ഞ്ഞ​ങ്ങാ​ട്: മൊ​ബൈ​ൽ ക​ട​യു​ടെ ഷ​ട്ട​ർ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. കോ​ട്ട​ച്ചേ​രി ക​ല്ല​ട്ര കോം​പ്ല​ക്സി​ലെ ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി എം.​ടി.​ജാ​ബി​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​വോ മൊ​ബൈ​ൽ ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

മോ​ഷ്ടി​ച്ച മൊ​ബൈ​ലു​ക​ള് സ​ഞ്ചി​യി​ലാ​ക്കി​യെ​ങ്കി​ലും ക​ട​യ്ക്കു​ള്ളി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ​ക​ണ്ടെ​ത്തി. മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ച പ​ണം ന​ഷ്ട​മാ​യി​ട്ടു​ണ്ട്. മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ മോ​ഷ്ടാ​വി​നു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ക​ട​യ്ക്കു​ള്ളി​ൽ ര​ക്തം ത​ളം​കെ​ട്ടി നി​ൽ​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി.

ഷ​ട്ട​ർ കു​ത്തി​ത്തു​റ​ന്നു ഗ്ലാ​സ് ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് ക​വ​റി​ൽ എ​ടു​ത്തു​വ​ച്ച മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക് ഏ​ക​ദേ​ശം മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ രൂ​പ വി​ല വ​രും.സം​ഭ​വ​ത്തെ​തു​ട​ർ​ന്നു വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന​യ്ക്കെ​ത്തി. ഹൊ​സ്ദു​ർ​ഗ് പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ കെ.​സ​ന്തോ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

Related posts