സംസ്ഥാനത്തെ മൊബൈല്‍ ഷോപ്പുകളില്‍ ബലാത്സംഗ ദൃശ്യങ്ങള്‍ വില്‍പ്പനയ്ക്ക്; ഇടപാടുകാര്‍ അന്യസംസ്ഥാന തൊഴിലാളികളും വിദ്യാര്‍ഥികളും, മിന്നല്‍ റെയ്ഡിന് പോലീസ്

rape wസംസ്ഥാനത്തെ മൊബൈല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് ബലാത്സംഗ വീഡിയോകള്‍ വില്ക്കുന്ന സംഘം സജീവമായതായി റിപ്പോര്‍ട്ട്. ഒരു വാര്‍ത്തചാനലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രേമം നടിച്ച് പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ രഹസ്യക്യാമറയില്‍ പകര്‍ത്തിയാണ് വില്പന. കടകളില്‍ പണം നല്‍കിയാല്‍ മൊബൈലിലേക്ക് വീഡിയോ അയച്ചു തരുമെന്നും അന്യ സംസ്ഥാന തൊഴിലാളികളും വിദ്യാര്‍ത്ഥികളുമാണ് ഇതിന്റെ ആവശ്യക്കാര്‍.

ആറുമാസം മുമ്പ് ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങള്‍ സമാനമായൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നോവിലെ കടകളില്‍ 50 മുതല്‍ 70 രൂപയ്ക്ക് പീഡനത്തിന്റെ സിഡികള്‍ വില്ക്കുന്നുവെന്നതായിരുന്നു ആ റിപ്പോര്‍ട്ട്. അതുമായി താരതമ്യം ചെയ്യാവുന്നതാണ് കേരളത്തിലെ മൊബൈല്‍ ഷോപ്പുകളില്‍ സംഭവിക്കുന്നതും. മുട്ടിനു മുട്ടിനു മൊബൈല്‍ ഷോപ്പുകള്‍ വന്നതോടെ പലരും പിടിച്ചുനില്പിനായി പാടുപെടുകയാണ്. അത്തരം ഷോപ്പുകളെയാണ് ബലാത്സംഗ വീഡിയോകള്‍ വില്ക്കുന്നവര്‍ ഇടനിലക്കാരാക്കുന്നത്. 50 മുതല്‍ 100 രൂപ വരെയാണ് ദൃശ്യങ്ങള്‍ക്ക് ഈടാക്കുന്നത്. ആവശ്യക്കാരിലേറെയും അന്യസംസ്ഥാന തൊഴിലാളികളും വിദ്യാര്‍ഥികളുമാണെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യം.

മൊബൈല്‍ ഷോപ്പുകളിലെ അശ്ലീല വീഡിയോ വില്പന ശ്രദ്ധയില്‍പ്പെട്ടതോടെ മിന്നല്‍ റെയ്ഡിന് പോലീസ് തയാറെടുക്കുന്നതായാണ് വിവരം. ഒരേസമയം കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താനാണ് പദ്ധതി. അന്യസംസ്ഥാനക്കാര്‍ ഏറെയുള്ള പെരുമ്പാവൂരിലും മറ്റും റെയ്ഡ് നടത്തുകയെന്നതും ശ്രമകരമാണ്. കഴിഞ്ഞ ദിവസമാണ് നാടോടി സ്ത്രീയുടെ ആറു വയസുകാരിയായ മകളെ 10 നും 12 നും ഇടയില്‍ പ്രായക്കാരായ കുട്ടികള്‍ ബലാത്സംഗം ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തങ്ങള്‍ വാട്‌സ് ആപ്പില്‍ കണ്ട വീഡിയോ അനുകരിക്കുകയായിരുന്നെന്നായിരുന്നുവെന്നായിരുന്നു കുട്ടികള്‍ മൊഴി നല്കിയത്.

 

Related posts