ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ സിം രജിസ്ട്രേഷന് പുതിയ സംവിധാനം വരുന്നു. പുതിയ സിം അനുവദിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനുമുള്ള ആപ് അധിഷ്ഠിത സംവിധാനം അടുത്തമാസം അഞ്ചുമുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
ടെലികോം മന്ത്രാലയത്തിന്റെ നിർദേശത്തുടർന്ന് യുണീക് ഐഡന്റിഫിക്കേഷൻ ഓഫ് ഇന്ത്യയാണ് പുതുസംവിധാനമൊരുക്കുന്നത്. സുപ്രീംകോടതി വിധിയേത്തുടർന്ന് ആധാർ അധിഷ്ഠിത സിം രജിസ്ട്രേഷൻ നടപടികൾ നിർത്തലാക്കാൻ ടെലികോം കന്പനികൾക്ക് കഴിഞ്ഞദിവസം ടെലികോം മന്ത്രാലയം നിർദേശം നൽകിയിരുന്നു.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ സിം എടുക്കാനായിവരുന്നയാളുടെ ഫോട്ടോയും തിരിച്ചറിയൽ രേഖകളും ആപ്പിലൂടെ അപ്ലോഡ് ചെയ്യാനാകും. ഇതിലൂടെ സിം രജിസ്ട്രേ ഷന്റെയും പുതുക്കലിന്റെയും നടപടിക്രമങ്ങൾ കൂടുതൽ സുഗമമാകുമെന്നാണ് വിലയിരുത്തൽ.