റോളർകോസ്റ്ററിലിരുന്ന് സവാരി ചെയ്യുന്നതിനിടെ അന്തരീക്ഷത്തിലൂടെ പറന്ന് വന്ന ഫോണ് കൈപ്പിടിയിലൊതുക്കി യാത്രികൻ. സ്പെയിനിലെ ഒരു അമ്യൂസ്മെന്റ് പാർക്കിലാണ് സംഭവം. സാമുവൽ കെംപ് എന്നാണ് ഈ യുവാവിന്റെ പേര്.
സ്വിറ്റ്സർലൻഡിൽ നടന്ന ഫിസ്റ്റ്ബാളിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലാൻഡിനെ പ്രതിനിധീകരിച്ച് മത്സരിച്ചയാളാണ് സാമുവൽ. റോളർ കോസ്റ്ററിലിരുന്ന മലക്കം മറിഞ്ഞ് പായുന്നതിനിടെ റോളർ കോസ്റ്ററിലിരുന്ന ഒരാളുടെ മൊബൈൽ പറന്ന് പോവുകയായിരുന്നു.
തന്റെ തലയ്ക്ക് മുകളിൽ ഫോൺ കണ്ട സാമുവൽ ഞൊടിയിടയിൽ അത് കൈപ്പിയിടിലൊതുക്കുകയായിരുന്നു. തന്റെ കൈവശം ഫോണ് ഉണ്ടെന്ന് ഫോണ് നഷ്ടപ്പെട്ടയാളോട് പറയുകയും ചെയ്തു. ഫോണ് സൂരക്ഷിതമായി കൈയിൽ കിട്ടിയതിന്റെ സന്തോഷത്തിൽ അദ്ദേഹം പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. റോളർ കോസ്റ്ററിലുണ്ടായിരുന്ന ഡാഷ്ബോർഡ് കാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.