ജിയോ വന്നതോടെ ടെലികോം മേഖലയില്‍ മത്സരം അതിന്റെ പാരമ്യത്തിലെത്തി നില്ക്കുകയാണ്. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാന്‍ കമ്പനികള്‍ മത്സരിക്കുന്നത് വലിയ ഓഫറുകള്‍ക്കും കാരണമായി. വിവിധ കമ്പനികളുടെ പുതിയ നിരക്കുകള്‍ ഇങ്ങനെ
ബിഎസ്എന്‍എല്‍
പ്രീപെയ്ഡ് ഓഫറുകള്‍
28 ദിവസത്തേക്കുള്ള പാക്കേജില്‍
* ദിനംപ്രതി ഒരു ജി.ബി. ഡാറ്റയും
*മൊത്തം 100 എസ്.എം.എസും
*പരിധിയില്ലാത്ത കോളുകളും (ബി.എസ്. എന്‍.എല്ലിലേക്ക് മാത്രം. മറ്റ് കണക്ഷനുകളിലേക്ക് ദിവസം 200 മിനിറ്റ്) നല്‍കുന്നത് 187 രൂപയ്ക്ക്.
*കോളര്‍ ട്യൂണ്‍, ഡല്‍ഹി, മുംബൈ നഗരങ്ങള്‍ ഒഴികെയുള്ള നഗരങ്ങളില്‍ റോമിങ് എന്നിവയും ലഭ്യമാണ്.
ജിയോ
*149 രൂപയുടെ ജിയോ പ്ലാനില്‍ ദിവസവും 1.5 ജി.ബി. ഡേറ്റയും
*100 എസ്.എം.എസ്സും
*അണ്‍ലിമിറ്റഡ് കോളും വാഗ്ദാനം ചെയ്യുന്നുണ്ട്.
എയര്‍ടെല്‍
*199 രൂപയ്ക്ക് ദിവസവും 1.4 ജി.ബി. ഡേറ്റ,
*100 എസ്.എം.എസ്,
*അണ്‍ലിമിറ്റഡ് കോള്‍ (നാഷണല്‍ റോമിങ്) എന്നിവ നല്‍കുന്നു.
ഐഡിയ
* 199 രൂപയുടെ പായ്ക്കില്‍ ദിവസവും 1.4 ജി.ബി. ഡേറ്റ
*100 എസ്.എം.എസ്,
*അണ്‍ലിമിറ്റഡ് കോള്‍ (നാഷണല്‍ റോമിങ്) എന്നിവ വാഗ്ദാനം ചെയ്യുന്നു.
വോഡഫോണ്‍
*199 രൂപയ്ക്ക് ദിവസവും 1.4 ജി.ബി. ഡേറ്റ,
*100 എസ്.എം.എസ്സും
*അണ്‍ലിമിറ്റഡ് കോള്‍ എന്നിവയും.