ട​വ​റു​ക​ളെ​ക്കാ​ള്‍ ഹാ​നി​ക​രം മൊ​ബൈ​ല്‍ ഫോ​ണ്‍: ടെ​ലി​കോം ഡ​യ​റ​ക്ട​ര്‍ പറയുന്നത് ഇങ്ങനെ…

കാ​സ​ർ​ഗോ​ഡ്: മൊ​ബൈ​ല്‍ ഫോ​ണ്‍ സേ​വ​ന​ത്തി​നാ​യി സ്ഥാ​പി​ക്കു​ന്ന ട​വ​റു​ക​ള്‍ മ​നു​ഷ്യ​നു​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ജാ​ല​ങ്ങ​ള്‍​ക്ക് ഒ​രു ത​ര​ത്തി​ലും ഹാ​നി​ക​ര​മ​ല്ലെ​ന്ന് ടെ​ലി​കോം വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ റ്റി. ​ശ്രീ​നി​വാ​സ​ന്‍ അ​റി​യി​ച്ചു.

മൊ​ബൈ​ല്‍ ട​വ​റു​ക​ള്‍​ക്കെ​തി​രെ​യു​ള്ള പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ ടെ​ലി​കോം ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ര്‍​ഗ നി​ര്‍​ദേ​ശ പ്ര​കാ​ര​മ​ല്ലാ​തെ നി​യ​മ​ലം​ഘ​നം ന​ട​ത്തി നി​ര്‍​മി​ക്കു​ന്ന ട​വ​റു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​ല്ലെ​ന്നും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​ള്ള ട​വ​ര്‍ നി​ര്‍​മാ​ണം ത​ട​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

മൊ​ബൈ​ല്‍ ട​വ​ര്‍ നി​ര്‍​മാ​ണ​ത്തി​നെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കു​പ്ര​ച​ര​ണം ന​ട​ക്കു​ക​യും പ​രാ​തി വ്യാ​പ​ക​മാ​വു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ​ത​ല​ത്തി​ല്‍ പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സ​മി​തി രൂ​പീ​ക​രി​ച്ച​ത്. ട​വ​റി​ല്‍ നി​ന്നു​ള്ള വൈ​ദ്യു​ത കാ​ന്തി​ക വി​കി​ര​ണം മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന വി​കി​ര​ണ​ത്തേ​ക്കാ​ള്‍ എ​ത്ര​യോ കു​റ​വാ​ണ്. ശാ​സ്ത്ര​ജ്ഞ​ര്‍, എ​ൻ​ജി​നി​യ​ര്‍​മാ​ര്‍, മെ​ഡി​ക്ക​ല്‍ പ്ര​ഫ​ഷ​ണ​ലു​ക​ള്‍ എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യു​ടെ ശു​പാ​ര്‍​ശ പ്ര​കാ​രം ഇ​ന്ത്യ​യി​ല്‍ 2012 ല്‍ ​വീ​ണ്ടും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ​രി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​തു​പ്ര​കാ​രം അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ക്കാ​ള്‍ പ​രി​ധി കു​റ​ച്ച് വീ​ണ്ടും സു​ര​ക്ഷി​ത​മാ​ക്കി​യി​ട്ടു​ണ്ട്. 20 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ട​വ​റു​ക​ളും 60 മീ​റ്റ​ര്‍ ചു​റ്റ​ള്ള​വി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളും വി​കി​ര​ണ തോ​ത് ക​ണ​ക്കാ​ക്കു​ന്ന​തി​ന് പ​രി​ഗ​ണി​ക്കും. പ്ര​ധാ​ന ലോ​ബി​ല്‍ നി​ന്നു​ള്ള ഇ​എം​ആ​ര്‍ (ഇ​ല​ക്‌​ട്രോ മാ​ഗ്ന​റ്റി​ക് റേ​ഡി​യേ​ഷ​ന്‍ – വൈ​ദ്യു​ത കാ​ന്തി​ക വി​കി​ര​ണം) പ​രി​ഗ​ണി​ച്ചാ​ണി​ത് ക​ണ​ക്കാ​ക്കു​ന്ന​ത്.

മൊ​ബൈ​ല്‍ സേ​വ​ന​ത്തി​നു​പ​യോ​ഗി​ക്കു​ന്ന വി​കി​ര​ണ​ത്തി​ന്‍റെ ആ​വൃ​ത്തി (ഫ്രീ​ക്വ​ന്‍​സി) ഒ​രു ജി​ഗാ ഹെ​ര്‍​ട്‌​സാ​ണ്. ഈ ​ആ​വൃ​ത്തി​യി​ലു​ള്ള വി​കി​ര​ണ​ങ്ങ​ള്‍​ക്ക് തു​ള​ച്ചു ക​യ​റാ​നു​ള്ള ശേ​ഷി​യി​ല്ല. എ​ന്നാ​ല്‍ പ​ക​ല്‍ സ​മ​യ​ത്തു​ള്ള പ്ര​കാ​ശ​ത്തി​ല്‍ ഇ​ന്‍​ഫ്രാ റെ​ഡ്, അ​ള്‍​ട്രാ വ​യ​ല​റ്റ്, എ​ക്‌​സ്-​റെ​യ്‌​സ്, ഗാ​മാ റെ​യ്‌​സ് എ​ന്നി​വ നൂ​റ് ജി​ഗാ ഹെ​ര്‍​ട്‌​സി​ല്‍ കൂ​ടു​ത​ലു​ള്ള​താ​ണ്. ഇ​തി​ല്‍ പ​ല​തും അ​യോ​ണി​ക വി​കി​ര​ണ​ങ്ങ​ളു​മാ​ണ്. എ​ന്നാ​ല്‍ മൊ​ബൈ​ല്‍ സേ​വ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​യോ​ണി​ക​മ​ല്ലാ​ത്ത വി​കി​ര​ണ​ങ്ങ​ളാ​ണ്.

മൊ​ബൈ​ല്‍ ട​വ​റി​ല്‍ നി​ന്നു​ള്ള വി​കി​ര​ണം ര​ണ്ട് മു​ത​ല്‍ 20 മി​ല്ലി​വാ​ട്ട് വ​രെ​യാ​ണ്. എ​ന്നാ​ല്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ നി​ന്നു​ള്ള വി​കി​ര​ണം (റേ​ഡി​യേ​ഷ​ന്‍) 20 മു​ത​ല്‍ 70 വ​രെ​യാ​ണ്. ഗു​ണ​മേ​ന്‍​മ​യി​ല്ലാ​ത്ത ഫോ​ണു​ക​ളു​ടേ​ത് ഇ​തി​ന്‍റെ എ​ത്ര​യോ ഇ​ര​ട്ടി​യാ​കും. ട​വ​റി​ല്‍ നി​ന്നു​ള്ള ദൂ​രം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് മൊ​ബൈ​ലി​ല്‍ നി​ന്നു​ള്ള റേ​ഡി​യേ​ഷ​ന്‍ കൂ​ടും. ജി​ല്ല​യി​ലെ 18 പ​രാ​തി​ക​ളാ​ണ് സ​മി​തി പ​രി​ശോ​ധി​ച്ച​ത്.

നി​യ​മാ​നു​സൃ​ത​മാ​യി ട​വ​ര്‍ നി​ര്‍​മി​ക്കു​ന്ന ഒ​മ്പ​ത് സ്ഥ​ല​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കും. പ​ള്ളി​ക്ക​ര​യി​ലെ ട​വ​ര്‍ നി​ര്‍​മാ​ണം സം​ബ​ന്ധി​ച്ച പ​രാ​തി​യി​ല്‍ പാ​രി​സ്ഥി​തി​ക ആ​ഘാ​ത പ​ഠ​നം ന​ട​ത്തി അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ജി​ല്ലാ ജി​യോ​ള​ജി ഓ​ഫീ​സ​ര്‍​ക്ക് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

Related posts