ഉടുന്പന്നൂർ: മൊബൈൽ ടവറുണ്ടെങ്കിലും വിളിച്ചാൽ കിട്ടുന്നില്ലെന്ന് നാട്ടുകാർ. രാജ്യത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാനുള്ള കേന്ദ്രപദ്ധതിയനുസരിച്ചാണ് ഇടുക്കി ജില്ലയിലെ കൈതപ്പാറയിൽ ബിഎസ്എൻഎൽ മൊബൈൽ ടവർ സ്ഥാപിച്ചത്.
അഞ്ചു മാസം ടവർ പ്രവർത്തനക്ഷമമാക്കുകയും ചെയ്തു. 4-ജി സംവിധാനമാണ് ടവറിനുള്ളത്. ബാൻഡ്-28 സപ്പോർട്ട് ചെയ്യുന്ന ഫോണുകളിൽ മാത്രമേ റേഞ്ച് ലഭിക്കുകയുള്ളൂ.
രണ്ടുവർഷം മുന്പുള്ള പല ഫോണുകളിലും ഈ സംവിധാനം നിലവിലില്ല. കൈതപ്പാറ, മനയത്തടം പ്രദേശങ്ങളിലുള്ളവർക്കായാണ് ഇവിടെ ടവർ സ്ഥാപിച്ചത്. എന്നാൽ നിലവിലെ സ്ഥിതിയിൽ പലർക്കും ടവറിന്റെ പ്രയോജനം ലഭിക്കാത്ത സാഹചര്യമാണ്.
വൈദ്യുതി പോകുന്ന സമയത്ത് പ്രവർത്തിക്കുന്നതിനായി സോളാർ, ബാറ്ററി സംവിധാനവും ടവറിനുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും സ്ഥാപിച്ച ടവറുകളുടെതും സ്ഥിതി സമാനമാണ്.